ലോക പ്രതിസന്ധി പരിഹരിക്കാൻ​ സൗദിക്ക്​ നേതൃപരമായ പങ്ക് -സൽമാൻ രാജാവ്

ജിദ്ദ: ലോകം ഇന്ന്​ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിൽ സൗദി അറേബ്യ നേതൃപരമായ പങ്ക് വഹിക്കുന്നതായി​ സൽമാൻ രാജാവ്​ പറഞ്ഞു. ശനിയാഴ്​ച ഇറ്റലിയിലെ റോമിൽ ആരംഭിച്ച ജി20 ഉച്ചകോടിയുടെ ഉദ്​ഘാടന വേളയിൽ വെർച്വൽ സംവിധാനത്തിലുടെ നടത്തിയ പ്രസംഗത്തിലാണ്​ സൽമാൻ രാജാവ്​ ഇക്കാര്യം പറഞ്ഞത്​.

കോവിഡി​െൻറ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറുന്നതിന് ലോകത്തെ സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്​. 20 മാസത്തിലേറെയായി ആഗോള സമ്പദ്‌ വ്യവസ്ഥ ഇപ്പോഴും കോവിഡി​െൻറ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. ചില രാജ്യങ്ങൾ സമ്പദ്‌ വ്യവസ്ഥ വീണ്ടെടുക്കൽ യാത്ര ആരംഭിച്ചിട്ടുണ്ടെങ്കിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ വാക്സിനുകൾ നേടുന്നതിലും വിതരണം ചെയ്യുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു. അതിനാൽ വാക്സിനുകൾ നേടുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സഹകരണവും സഹായവും പ്രോത്സാഹിപ്പിക്കുന്നതിൽ ജി20 യുടെ പങ്ക് പ്രധാനമാണ്. ദരിദ്ര രാജ്യങ്ങൾ ഇപ്പോഴും പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നുവെന്ന്​ സൽമാൻ രാജാവ്​ പറഞ്ഞു.


കാലാവസ്ഥ വ്യതിയാനത്തി​െൻറ വെല്ലുവിളികളെക്കുറിച്ചും അതി​െൻറ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സൗദി അറേബ്യ ലോകരാജ്യങ്ങളുമായി ഉത്കണ്ഠ പങ്കിടുകയാണ്​. കൂടുതൽ നവീകരണങ്ങളെയും വികസനത്തെയും പിന്തുണച്ച് ലോകത്തിന് ശുദ്ധമായ ഊർജം നൽകുന്നതിൽ രാജ്യം പ്രധാന പങ്ക് തുടരും. അതത്​ രാജ്യങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സുസ്ഥിരവും സമഗ്രവുമായ പരിഹാരങ്ങൾക്കായി ആവശ്യപ്പെടുന്നു. ആഗോള പ്രതിസന്ധികളിൽ നിന്ന് സാമ്പത്തികവും ആരോഗ്യപരവുമായ വീണ്ടെടുക്കലിലും ഊർജ വിപണികളിൽ സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിലും സൗദിയുടെ സുപ്രധാന പങ്ക് തുടരുകയാണ്.


കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആഗോള പ്രതിസന്ധിയുടെ തുടക്കം മുതൽ രാജ്യം സ്വീകരിച്ച നയങ്ങൾ ആരോഗ്യവും സാമ്പത്തികവും സാമൂഹികവമായി കോവിഡി​െൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സഹായിച്ചു. മഹാമാരിയുടെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിൽ രാജ്യം വിജയിച്ചു. കോവിഡ്​ സാഹചര്യങ്ങൾ നേരിടുന്നതിൽ ജി20 രാജ്യങ്ങൾ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം സൗദി അറേബ്യ മറ്റ്​ രാജ്യങ്ങളുടെ സഹകരണത്തോടെ മഹാമാരിയെ നേരിടാനും അതി​െൻറ ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും നേതൃത്വം നൽകി. ജി20 രാജ്യങ്ങളിലും ലോകമെമ്പാടും അഭിവൃദ്ധിയും സമൃദ്ധിയും കൈവരിക്കുന്നതിന് കൂടുതൽ ബഹുമുഖ സഹകരണത്തിനായി പ്രതീക്ഷിക്കുകയാണെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, സഹമന്ത്രിമാരായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽഐബാൻ, ഡോ. ഇബ്രാഹിം അസാഫ്, ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫാദിൽ അൽ ഇബ്രാഹിം, സൽമാൻ രാജാവി​െൻറ അസിസ്​റ്റൻറ്​​ സ്‌പെഷ്യൽ സെക്രട്ടറി തമീം ബിൻ അബ്​ദുൽ അസീസ് അൽ സാലിം തുടങ്ങിയവർ വെർച്വൽ സംവിധാനത്തിലൂടെ ഉച്ചകോടിയിൽ പ​െങ്കടുത്തു. റോമിലെത്തിയ സൗദി പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല രാജകുമാരൻ, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്​ദുല്ല അൽ ജദ്​ആൻ, ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്​ദുറഹ്​മാൻ അൽ ജലാജിൽ, സൗദി സെൻട്രൽ ബാങ്ക് ഗവർണർ ഫഹദ് ബിൻ അബ്​ദുല്ല അൽ മുബാറക് എന്നിവരുൾപ്പെടും.

Tags:    
News Summary - Leading role for Saudi in resolving world crisis says King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.