റിയാദ്: സൗദി അറേബ്യയിൽ വിദേശ ജോലിക്കാർക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ െ ലവി പുനഃപരിശോധിക്കണമെന്ന് റിയാദ് സാമ്പത്തിക ഫോറം അഭിപ്രായപ്പെട്ടു. തലസ്ഥാനത്തെ ഹ ിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ത്രിദിന സാമ്പത്തിക ഫോറത്തിെൻറ രണ്ടാം ദിവസം നടന്ന ചർച്ചയിലാണ് െലവിയും ഇതര സർക്കാർ ഫീസുകളും സാമ്പത്തിക പരിഷ്കരണ നടപടികളും പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഇടത്തരം, ചെറുകിട സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തുമ്പോൾ വിദേശ ജോലിക്കാർക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ െലവി ഏതു തരത്തിലാണ് ഈ സ്ഥാപനങ്ങളെ ബാധിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്.
വിസ ഫീസും തൊഴിൽ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതുപോലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ (ബലദിയ) ഏർപ്പെടുത്തിയ ഫീസ് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഫോറം അഭിപ്രായപ്പെട്ടു. ‘സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം മനുഷ്യനായിരിക്കണം’ എന്ന ശീർഷകത്തിലാണ് ചൊവ്വാഴ്ച ആരംഭിച്ച ത്രിദിന റിയാദ് സാമ്പത്തിക ഫോറത്തിെൻറ തലക്കെട്ട്. വ്യാഴാഴ്ച സമാപിക്കും. ധനകാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽറഷീദിെൻറ അധ്യക്ഷതയിൽ രണ്ടാം ദിവസം നടന്ന ‘സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിലുണ്ടാക്കിയ സ്വാധീനം’ എന്ന വിഷയത്തിൻമേലുള്ള ചർച്ചയിലാണ് ലെവിയും മറ്റു ഫീസുകളും സംബന്ധിച്ചുള്ള ചർച്ച ഉയർന്നത്. ചെറുകിട സ്ഥാപനങ്ങളെ ഇത്തരം ഫീസുകൾ ബാധിച്ചു എന്ന അഭിപ്രായമാണുണ്ടായത്. ഡോ. മുഹമ്മദ് അൽഅബ്ബാസ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് അവതരിപ്പിച്ചു. ജി.സി.സി സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് അൽഉംറാൻ, അബ്ദുൽ മുഹ്സിൻ അൽഫാരിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.