യാമ്പു: ജിദ്ദ ലേബർ കോൺസൽ സഹേൽ ശർമയുടെ അധ്യക്ഷതയിൽ യാമ്പുവിൽ ഇന്ത്യൻ സാമൂഹിക സംഘടന നേതാക്കളുടെ യോഗം ചേർന്നു. യാമ്പുവിലെ കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളുടെ നേതൃത്വത്തിൽ നാജിൽ അറബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ യാമ്പുവിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. പാസ്പോർട്ട് സംബന്ധമായും ഇന്ത്യൻ തൊഴിലാളികൾ ലേബർ ക്യാമ്പുകളിൽ നേരിടുന്ന പ്രശ്നങ്ങളും പ്രവാസികളെ ചൂഷണം ചെയ്തുകൊണ്ടുള്ള ക്രമാതീതമായ വിമാന ടിക്കറ്റ് വർധന നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെൻറിൽ സമ്മർദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി. കോൺസുലേറ്റ് ഉദ്യോഗസ്ഥർ എല്ലാമാസവും യാമ്പു സന്ദർശിക്കുമ്പോൾ കാണാൻ വരുന്ന പ്രവാസികളുടെ തിരക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ നിലവിലുള്ള ഓഫിസ് കേന്ദ്രത്തിെൻറ സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി വേണമെന്ന് സംഘടന നേതാക്കൾ ലേബർ കോൺസലിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ തൊഴിലാളികൾക്ക് തൊഴിൽസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനമൊരുക്കുക, പാസ്പോർട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കുക, ഇന്ത്യൻ ഗവൺമെൻറിെൻറ പോളിസികളും വിദേശികൾക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ചും പ്രവാസികൾക്ക് അവബോധം ലഭിക്കാൻ കോൺസുലർ മുൻൈകയെടുത്ത് പൊതു സംഗമങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ നിരവധി വിഷയങ്ങൾ സംഘടന പ്രതിനിധികൾ ലേബർ കോൺസലിെൻറ ശ്രദ്ധയിൽപെടുത്തി.
തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺസുലേറ്റ് നൂതന സംവിധാനങ്ങളാണ് ഒരുക്കിയതെന്നും ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമത്തിെൻറ വഴിയിൽനിന്നുകൊണ്ട് പരിഹരിക്കാൻ വേണ്ടത് ചെയ്യാൻ കോൺസുലേറ്റ് തയാറാണെന്നും മറുപടി പ്രസംഗത്തിൽ ജിദ്ദ ലേബർ കോൺസൽ സഹേൽ ശർമ പറഞ്ഞു. പാസ്പോർട്ട്, തൊഴിലാളികളുടെ കൈവശംതന്നെ സൂക്ഷിക്കാനാണ് നിയമം അനുവദിക്കുന്നതെന്നും അതിനാൽ സ്പോൺസറുടെ കൈയിൽ പാസ്പോർട്ട് ഉണ്ടാകുന്ന അവസ്ഥ മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാമ്പുവിലെ കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളായ ശങ്കർ എളങ്കൂർ, കെ.പി.എ. കരീം താമരശ്ശേരി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. അസ്കർ വണ്ടൂർ, സിബിൽ, സാബു വെള്ളാരപ്പിള്ളി, അബ്ദുൽ മജീദ് സുഹ്രി, ജാബിർ വാണിയമ്പലം, സലാഹുദ്ദീൻ മുക്കം, അബ്ദുൽ കരീം പുഴക്കാട്ടിരി, ജയൻ, ഹുസ്നു കോയക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. നിയാസ് പുത്തൂർ, റഫീഖ് സോയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.