ദമ്മാം: തൊഴിൽ പ്രതിസന്ധി നേരിടുന്ന ലേബർ ക്യാമ്പിൽ പ്രവാസി സാംസ്കാരിക വേദി ദമ്മാം ഘടകം അൽഅബീർ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താമസരേഖയും ഇൻഷുറൻസും ഇല്ലാത്തതിനാൽ വിവിധ രോഗങ്ങൾ കൊണ്ടുവലയുന്ന ക്യാമ്പിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. പ്രവാസി ജനസേവന വിഭാഗം കൺവീനർ ഫൈസൽ കുറ്റ്യാടി, ജംഷാദ് കണ്ണൂർ, ബിജു പൂതക്കുളം, ഷമീർ കാരാട്ട്, മുഹ്സിൻ ആറ്റശ്ശേരി, മാലിക് മക്ബൂൽ, നജ്മുന്നിസ വെങ്കിട്ട തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.