കുട്ടനാട് കൂട്ടായ്മയുടെ സംഗമത്തിൽ ട്രഷറർ മാർട്ടിൻ മുണ്ടക്കൽ സംസാരിക്കുന്നു
ദമ്മാം: കുട്ടനാട് കൂട്ടായ്മ സൗഹൃദ സംഗമം ഒരുക്കി. റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. പ്രവാസത്തിലും സൗഹൃദങ്ങളെ ചേർത്ത് നിർത്തുന്ന സ്നേഹവും കരുതലും കൂട്ടായ്മക്ക് ഏറെ പ്രസക്തി നൽകുന്നതായി അദ്ദേഹം പറഞ്ഞു.
ആക്ടിങ് പ്രസിഡന്റ് അനിരുദ്ധൻ തലവടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു മാർട്ടിൻ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകി. മുജീബ് കളത്തിൽ, ജെ.സി മേനോൻ, മാത്തുക്കുട്ടി പള്ളിപ്പാട്, ലീന ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജി മുട്ടാർ സ്വാഗതവും ട്രഷറർ മാർട്ടിൻ മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ബാലചന്ദ്രൻ, മാർട്ടിൻ, ആനി പോൾ എന്നിവരെ ആദരിച്ചു. റഊഫ് ചാവക്കാട്, ഷിജില ഹമീദ്, സുമേഷ് കാട്ടിൽ, രാധിക ശ്യാംപ്രകാശ്, ബിനു പുരുഷോത്തമൻ, പോൾ വർഗീസ്, മാലിക് മക്ബൂൽ, നജുമുസ്മാൻ, കൺവീനർ വിനീഷ് അമ്പലപ്പുഴ, ഉണ്ണികൃഷ്ണൻ, രശ്മി ടീച്ചർ, അശോകൻ, സിദ്ധിക് കായംകുളം എന്നിവർ സന്നിഹിതരായിരുന്നു.
വിസ്മയ സജീഷ് അവതരിപ്പിച്ച നൃത്തവും ഇമ്മാനുവേൽ മാർട്ടിൻ, ധൻവി ഹരികുമാർ, ഷെരീഫ എന്നിവർ അവതരിപ്പിച്ചു. സിനിമാറ്റിക് ഡാൻസും ഗോഡ് വിൻ ചിട്ടപ്പെടുത്തിയ നിവേദിത ശ്രീലാൽ, ജസ്വിൻ ജോഷി, ജോഹാന ജോഷി, ജന്നിഫർ ജോഷി, റിത് വി. ബാബു, ഇൽമ ഐറീം, ആലിയ, അഫ്നാസ് എന്നീ കൊച്ചുകുട്ടികൾ നടത്തിയ ഗ്രൂപ് ഡാൻസ് ചടങ്ങിന് ഭംഗിയേകി. ഗായകരായ ദീരജ് സന്തോഷ്, മാധവ് സന്തോഷ്, സാബിത്ത് കണ്ണൂർ, റമീസ് കണ്ണൂർ, ഗൗരി നന്ദ, കല്യാണി ബിനു, സിദ്ധിഖ് കായംകുളം എന്നിവർ ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.