ദമ്മാം കുട്ടനാട് കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ
ഷിനാജ് കരുനാഗപ്പള്ളിയെ ആദരിച്ചപ്പോൾ
ദമ്മാം: കുട്ടനാട് കൂട്ടായ്മയും ജനകീയ രക്തദാന സേനയും സംയുക്തമായി ദമ്മാമിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ഒരു ജീവന് പുതിയ ശ്വാസം നൽകാം’ എന്ന ഉദ്ദേശ്യത്തോടെ നടന്ന ഈ ക്യാമ്പിൽ 50 പേർ രജിസ്റ്റർ ചെയ്തു. 37 പേർ രക്തദാനത്തിൽ പങ്കെടുത്തു. നിരവധി വർഷങ്ങളായി രക്തദാനത്തിെൻറ പ്രചാരകനായ ഷിനാജ് കരുനാഗപ്പള്ളിയെ (ജനകീയ രക്തദാന സേന കോഓഡിനേറ്റർ) നവാസ് പുന്നപ്ര ഫലകം സമ്മാനിച്ച് ചടങ്ങിൽ ആദരിച്ചു.
ക്യാമ്പിെൻറ ഉദ്ഘാടനം ജനറൽ സെക്രട്ടറി സജി മുട്ടാർ മോഴച്ചേരി നിർവഹിച്ചു.
വൈസ് പ്രസിഡൻറ് വിനീഷ് അമ്പലപ്പുഴ, മിനി സജി ജേക്കബ്, ഗോകുൽ അമ്പലപ്പുഴ, ലാജി കരുമാടി, മാർട്ടിൻ മുണ്ടയ്ക്കൽ, ബിന്ദു മാർട്ടിൻ, അൻസാർ ആലപ്പുഴ, റിയാസ് ആലപ്പുഴ, രാജീവ് ചെട്ടികുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.