കു​ട​ക് സു​ന്നി വെ​ല്‍ഫെ​യ​ര്‍ അ​ന്താ​രാ​ഷ്ട്ര സ​മി​തി പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് സ​ഖാ​ഫി ബൈ​ത്താ​റി​ന്​ ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

കുടക് സുന്നി വെല്‍ഫെയര്‍ മീലാദ് സമ്മേളനങ്ങൾ സമാപിച്ചു

ദമ്മാം: 'പ്രവാചക പാതയിലാണ് വിജയം' എന്ന ശീർഷകത്തിൽ ജി.സി.സി നാടുകളില്‍ കുടക് സുന്നി വെല്‍ഫെയര്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനങ്ങൾ സമാപിച്ചു.റിയാദ് മലസിലെ അൽ-മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അന്താരാഷ്ട്ര സമിതി പ്രസിഡന്റ് യൂസുഫ് സഖാഫി ബൈത്താർ ഉദ്ഘാടനം ചെയ്തു. സുന്നി വെല്‍ഫെയര്‍ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര സമിതി ഫൈനാൻസ് സെക്രട്ടറി അലി മുസ്ലിയാര്‍ ബഹ്റൈൻ, അബൂബക്കര്‍ ഹാജി, ഹംസ മുസ്ലിയാര്‍ റിയാദ് തുടങ്ങിയവരെ ഫലകം സമ്മാനിച്ച് ആദരിച്ചു. അബ്ദുല്ല സഖാഫി ഓങ്ങല്ലൂര്‍ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി.ഇന്തോ-സൗദി മെഡിക്കല്‍ ഡിപ്ലോമാറ്റിക് സെക്രട്ടറി ഡോ. ഫഹിം റഹ്മാന്‍ സംസാരിച്ചു. കുടക് സുന്നി വെല്‍ഫെയര്‍ സൗദി നാഷനൽ സമിതി ജനറൽ സെക്രട്ടറി ആബിദ് കണ്ടക്കര സ്വാഗതവും മുസ്തഫ സൈനിക നന്ദിയും പറഞ്ഞു

Tags:    
News Summary - Kudak Sunni Welfare Meelad gatherings concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.