ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ കെ.എസ് റിലീഫ് ചാരിറ്റി കാമ്പയിൻ തുടങ്ങി

യാംബു: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കെ.എസ്‌. റിലീഫ് ചാരിറ്റി കാമ്പയിൻ ആരംഭിച്ചു. തിങ്കളാഴ്ച തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിപുലമായ കാമ്പയിനാണ് സൗദി അറേബ്യ ചൊവ്വാഴ്​ച മുതൽ തുടങ്ങിയത്​. വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടത്തുന്നതിനും ദുരിതാശ്വാസ സേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും സ്ഥാപിച്ച കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമനാറ്റേറിയൻ റിലീഫ് സെൻറർ (കെ.എസ് റിലീഫ്) പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. ഒരു ദശാബ്​ദത്തിനിടയിലെ ലോകത്തിലെ ഏറ്റവും തീവ്രമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,000 കടന്നതായാണ് റിപ്പോർട്ട്.

കെ.എസ്‌. റിലീഫി​െൻറ ‘സാഹിം’ പ്ലാറ്റ്‌ഫോം വഴിയാണ് സേവനത്തിനുള്ള കാമ്പയിൻ ആരംഭിച്ചത്. സിറിയയിലും തുർക്കിയയിലും ദുരിതമനുഭവിക്കുന്നവരെയും പരിക്കേറ്റവരെയും സഹായിക്കാൻ നിരവധി സൗദി ഏജൻസികളുടെയും മന്ത്രാലയങ്ങളുടെയും സഹകരണം അതോറിറ്റി തേടുന്നുണ്ട്. ദുരിതബാധിതർക്ക് പാർപ്പിടം, ആരോഗ്യം, ഭക്ഷണം, ലോജിസ്​റ്റിക്കൽ സഹായം എന്നിവ എത്തിക്കുന്നതിനായി വരും മണിക്കൂറുകളിൽ എയർ ബ്രിഡ്ജ് ആരംഭിക്കുന്നതുൾപ്പെടെ വിവിധ പരിപാടികൾ നടപ്പാക്കുമെന്ന് കെ.എസ്‌.റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ അബ്​ദുല്ല അൽ റബീഹ് പറഞ്ഞു.

Tags:    
News Summary - KS relief charity campaign started to help turkey earthquake victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.