സുബീഷ് കങ്കാണിവളപ്പിൽ
Posted On
date_range Updated On
date_range കോഴിക്കോട് പയ്യോളി സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: കോഴിക്കോട് പയ്യോളി സ്വദേശി സുബീഷ് കങ്കാണിവളപ്പിൽ (33) ജുബൈലിൽ നിര്യാതനായി. താമസസ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഫോറൻസിക് പരിശോധന പുരോഗമിക്കുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: സുരേഷ്, മാതാവ്: ബീന. മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.