Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു
ഖമീസ് മുശൈത്ത് (സൗദി അറേബ്യ): കോഴിക്കോട് പയ്യാനക്കൽ സ്വദേശി പുതിയകോവിലകം മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ ഖാദർ (47) സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. 20 വർഷത്തോളമായി സ്വകാര്യ സർവേ കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനാണ്.
മാതാവ്: പാത്തുമ്മ. ഭാര്യ: നൗഫീറ. മക്കൾ: സ്വാലിഹ്, ഫാത്തിമ തസ്‌നിം. സഹോദരങ്ങൾ: അഷ്‌റഫ് (ഖത്തർ), അസ്‌ലം, മഅറൂഫ്, അസ്മാബി. സഹോദരീ ഭർത്താവ്: മുസ്തഫ. മൃതദേഹം ഖമീസ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ. നടപടിക്രമങ്ങൾക്കു ശേഷം ഖമീസിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.