ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. അണ്ടോണ ചക്കിക്കാവ് സ്വദേശി തെക്കെതൊടിയിൽ കോയ (56) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നേരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കിടെ റൂമിലേക്ക് പോയി തിരിച്ച് വരാത്തതിനെ തുടർന്ന് കൂട്ടുകാർ അന്വേഷിച്ചപ്പോഴാണ് റൂമിൽ മരിച്ചതായി അറിയുന്നത്.

മരണത്തിന് മുമ്പ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. 35 വർഷമായി പ്രവാസിയായ ഇദ്ദേഹം ഐ.സി.എഫ് പ്രവർത്തകനായിരുന്നു. കുറച്ച് കാലമായി ഹംദാനിയയിൽ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.

മാതാവ്: ആഇശ, ഭാര്യ: സക്കീന, മക്കൾ: നിഹ്‌മ, നിഹാൽ, നസൽ, മരുമകൻ: അബ്ദുൽ ശുക്കൂർ. അബുബക്കർ സിദ്ദിഖ് ഐക്കരപ്പടി, മൊയ്തീൻ കുട്ടി സഖാഫി, സൈദ് കുമണ്ണ, ഹനീഫ പെരിന്തൽമണ്ണ, ഫൈസൽ ഹംദാനിയ്യ എന്നിവരുടെ നേതൃത്വത്തിൽ ജിദ്ദ ഐ.സി.എഫ് വെൽഫയർ ടീം അനന്തര നടപടികൾ പൂർത്തീകരിച്ചു മൃതദേഹം ഹംദാനിയ്യ മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - kozhikode native died in jeddah due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.