സൗദിയിൽ കാറപകടത്തിൽ മലയാളിയുൾപ്പടെ മൂന്ന് മരണം

ദമ്മാം: ബുധനാഴ്ച രാവിലെ അൽഅഹ്സയിലുണ്ടായ കാറപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതില്‍ക്കല്‍ നജീബും (32) രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് മരിച്ചത്. രാവിലെ 10​ഓടെയാണ് അപകടം.

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഈജിപ്ഷ്യന്‍ പൗരന്മാരെ അൽഅഹ്സയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ. ഭാര്യ: ഹസ്‌ന. മുഹമ്മദ് ഹാദി ഏക മകനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ സേഫ് വേ, സ്മാര്‍ട്ട് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗമാണ്.

Tags:    
News Summary - kozhikode native died in a car accident at Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.