ദമ്മാം: കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ അടച്ചതോടെ നാട്ടിലയ ക്കാനാവാതെ നിരവധി മൃതദേഹങ്ങൾ സൗദി അറേബ്യയിലെ മോർച്ചറികളിൽ. നാട്ടിൽ നിന്ന് കഴി യുന്നിടത്തോളം കുടുംബങ്ങളുടെ അനുമതി നേടി സൗദിയിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തി ലാണ് സാമൂഹിക പ്രവർത്തകർ. ദമ്മാം ഖത്വീഫ് മെഡിക്കൽ കോംപ്ലക്സിലെ മോർച്ചറികളിൽ മാത്രം 20ലേറെ മൃതദേഹങ്ങളാണ് കാത്തുകിടക്കുന്നത്. ഇതിൽ മലയാളികളുടേയും മറ്റ് ഇന്ത്യൻ സംസ്ഥാനക്കാരുടേയുമുണ്ട്. നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് ജാമ്യത്തിലിറങ്ങി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച യു.പി. സ്വദേശി സന്ദീപ് കുമാറിെൻറ മൃതദേഹവും ഇക്കൂട്ടത്തിലുണ്ട്. തന്നെ ചുമതലയേൽപിച്ച 15ലേറെ മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
അസം സ്വദേശി മുഹമ്മദ് ഹൈദര്‍ അലി, പഞ്ചാബ് സ്വദേശികളായ പരന്ജീത് സിങ്, ഹര്‍പാൽ സിങ്, തമിഴ്നാട് സ്വദേശി ജയഗണേഷ്, ഉത്തര്‍ പ്രദേശ് സ്വദേശി മഷൂഖ് അലി, പാലക്കാട് സ്വദേശി ബാല കൃഷ്ണന്, പള്ളിപ്പുറം സ്വദേശി മൂഹമ്മദ് വാജിദ് കടന്നലില്‍, കോഴിക്കോട് സ്വദേശി ഗോപാല്‍ ഗലേരിയ തുടങ്ങിയവരുടെ മൃതദേഹങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ ഫിലിപ്പീൻസ് (രണ്ട്), ബംഗ്ലാദേശ് (മൂന്ന്), നേപ്പാൾ (ഒന്ന്), പാകിസ്താൻ (ഒന്ന്) തുടങ്ങിയ രാജ്യക്കാരുടെയും മൃതദേഹങ്ങളുടെ ചുമതല നാസിെൻറ ചുമലിലാണ്. ആറു വർഷത്തിലധികം തൊഴിൽ തർക്കങ്ങളിൽ പെട്ട് അലഞ്ഞ യു.പി. സ്വദേശി സന്ദീപ് കുമാറിനെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് ജാമ്യത്തിൽ പുറത്തിറക്കിയതാണ്. എന്നാൽ ഇയാൾ ഗുരതര അനാരോഗ്യാവസ്ഥയിലാണെന്ന് ദമ്മാമിലെ ബദർ അൽറാബി ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ വെളിപ്പെടുകയും ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
രണ്ട് മാസത്തോളം ഇവിടെ ചികിത്സയിൽ കഴിഞ്ഞു. അതിനിടയിൽ മരിച്ചു. പാലക്കാട് പള്ളിപ്പുറം സ്വദേശിയായ ബാലകൃഷ്ണന് ജുബൈലില്‍ മറ്റൊരാളുമായി ചേര്‍ന്ന് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. പാർട്ണർ നാട്ടിൽ പോയി വരാതായതിനെ തുടര്‍ന്ന് സ്ഥാപനം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാത്ത മാനസിക സമ്മർദത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇന്ത്യൻ എംബസി ഏറ്റെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാവുേമ്പാഴേക്കും വിമാനസർവിസുകൾ നിലച്ചു. നാട്ടിൽ എത്തിക്കണമെന്ന് മിക്ക മൃതദേഹങ്ങളുടെയും അവകാശികൾ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ സൗദിയിൽ സംസ്കരിക്കാനും കഴിയുന്നില്ലെന്ന് നാസ് വക്കം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.