യാമ്പു: മലപ്പുറം ജില്ലയിലെ ഐക്കരപ്പടി ഓട്ടുപ്പാറ സ്വദേശിയായ അബ്ദുസ്സമദ് ചക്കാലക്കൽ (55 ) ഹൃദയാഘാതം മൂലം യാമ്പുവിൽ നിര്യാതനായി. യാമ്പുവിൽ സ്വകാര്യ കമ്പനികളിൽ രണ്ട് പതിറ്റാണ്ടായിജോലി ചെയ്യുകയായിരുന്ന അബ്ദുസ്സമദ് എക്സിറ്റ് വിസയിൽ അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് മരണം.
നെഞ്ചു വേദനയെ തുടർന്ന് യാമ്പുവിലെ റൈറ്റ് കമ്പ്യുട്ടർ സെന്ററിൽ ജോലി ചെയ്യുന്ന മൂത്തമകൻ ഹർഷദും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യാമ്പു ജനറൽ ആശുപത്രിയിലാണ് മൃതദേഹം. മാതാവ്: കുഞ്ഞാച്ചുമ്മ. ഭാര്യ: ഫാത്തിമ . മക്കൾ: ഹർഷദ്, നിഷാദ്, ആയിഷ അനീന, ഹിബ തസ്‌നി. മരുമക്കൾ: റബീബ, മാജിദ. സഹോദരങ്ങൾ: അബ്‌ദുറഹ്‌മാൻ, അബ്ദുസ്സലാം, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.