യാംബു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു. പുനലൂർ കാര്യറ, തൂമ്പറ സ്വദേശി വട്ടയത്ത് അമീർ ഖാൻ (45) ആണ് മരിച്ചത്. യാംബുവിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചികിത്‌സയിലായിരിക്കെയാണ് ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ചത്.
യാംബുവിൽ കോവിഡ് രോഗ ചികിത്സയിലായിരിക്കെ മരണപ്പെടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. നേരത്തെ ജുബൈലിൽ കുറച്ചുകാലം ജോലി ചെയ്തിരുന്ന അമീർ ഒമ്പത് വർഷങ്ങളായി യാംബുവിലാണ്. അവധിയിൽ നാട്ടിൽ പോയ ശേഷം ജനുവരി 14 നാണ് തിരിച്ചെത്തിയത്.
പിതാവ്: ശാഹുൽ ഹമീദ് റാവുത്തർ, മാതാവ്: ഫാത്വിമ ബീവി, ഭാര്യ: ഷംല, മക്കൾ: ഷംസിയ, അൽ സാമിൽ, സഹൽ മുഹമ്മദ്, മൂന്ന് ദിവസം പ്രായമുള്ള ഒരു മകനും ഉണ്ട്. സഹോദരങ്ങൾ: സൈൻ റാവുത്തർ, ശരീഫ് റാവുത്തർ, അബ്ബാസ് റാവുത്തർ (യാംബു), ആമിന ബീവി, സബീല ബീവി, റഷീദ ബീവി.
നടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ തന്നെ സംസ്കരിക്കാൻ കമ്പനി അധികൃതരും ഇദ്ദേഹത്തിന്‍റെ സഹോദരൻ അബ്ബാസ്, ബന്ധുവായ നജീം കൊല്ലം, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുൽ കരീം താമരശ്ശേരി, മുസ്തഫ മൊറയൂർ, നാസർ നടുവിൽ, ബഷീർ താമരശ്ശേരി എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.