Posted On
date_range Updated On
date_range കൊൽക്കത്ത സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: ഹൃദയഘാതം മൂലം കൊൽക്കത്ത സ്വദേശിയായ യുവാവ് ജുബൈലിൽ മരിച്ചു. എസ്.ടി.സി കമ്പനിയിലെ കരാർ തൊഴിലാളി മുർഷിദാബാദ് സ്വദേശി ഗോനി അബ്ദുൽ ഷെയ്ഖിെൻറ മകൻ എം.ഡി അപ്പേൽ (30) ആണ് മരിച്ചത്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അപ്പേലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.