ദമ്മാം കെ.എം.സി.സി കൊടുവള്ളി മണ്ഡലം ഇഫ്താർ സംഗമം ജില്ല പ്രസിഡൻറ് ഫൈസൽ കൊടുമ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: കെ.എം.സി.സി ദമ്മാം കൊടുവള്ളി മണ്ഡലം കമ്മിറ്റി അൽറയാൻ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് സാലിഹ് അണ്ടോണ അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡൻറ് ഫൈസൽ കൊടുമ സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ഈസ്റ്റേൺ സെൻട്രൽ നേതാക്കളായ റഹ്മാൻ കാര്യാട്, ഹമീദ് വടകര, യു.കെ. ഉമർ, മജീദ് സിജി, ഒ.പി. ഹബീബ്, നാസർ ചാലിയം, യു.കെ. മുഹമ്മദ്, ടി.പി. മൊയ്തീൻ വെണ്ണക്കാട്, മഹമൂദ് പൂക്കോട്, ശറഫു കൊടുവള്ളി, ലുലു ജനറൽ മാനേജർ മുഹമ്മദ് റോഷൻ, ബി.പി.എൽ. ഷബീർ തുടങ്ങിയവർ സംസാരിച്ചു. റൈഷാൻ ഖിറാഅത്ത് നിർവഹിച്ചു. മണ്ഡലം നേതാക്കളായ റഹീം ഈസ്റ്റ് കിഴക്കോത്ത്, അഷ്റഫ് താമരശ്ശേരി, ഫിറോസ് മാനിപുരം, അജ്മൽ ആരാമ്പ്രം തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സാബിത് കളരാന്തിരി സ്വാഗതവും ഹാരിസ് കുളത്തക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.