?????, ????, ?????????? ?????????? ?????? ???? ?? ??????? ???????????? ??.??.?? ??????? ?????????? ???????????? ???? ??????????????

കെ.എൻ.എം കാമ്പയിന് യാമ്പുവിൽ തുടക്കം

യാമ്പു: ‘തനിമ,ഒരുമ,കൂട്ടായ്മ’ എന്ന തലക്കെട്ടിൽ കേരള നദ്​വത്തുൽ മുജാഹിദീൻ (കെ. എൻ. എം) സംഘടിപ്പിക്കുന്ന കാമ്പയി​ ​െൻറ യാമ്പു മേഖലതല ഉദ്ഘാടന ജാലിയാത്ത് ഓഡിറ്റോറിയത്തിൽ പ്രബോധകൻ അബ്​ദുൽ അസീസ് സുല്ലമി ഉദ്‌ഘാടനം ചെയ്തു. കാമ്പയിൻ കമ്മിറ്റി ചെയർമാൻ അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു. കെ.എൻ .എം സംസ്ഥാന സെക്രട്ടറി സ്വലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി.

ഒ.ഐ.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അസ്‌ക്കർ വണ്ടൂർ, തനിമ യാമ്പു സോണൽ പ്രസിഡൻറ്​ സലീം വേങ്ങര, നവോദയ യാമ്പു ഏരിയ കമ്മിറ്റി സെക്രട്ടറി അജോജോർജ്, കെ.എം.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നാസർ നടുവിൽ, പ്രവാസി സാംസ്കാരിക സമിതി യാമ്പു മേഖല പ്രസിഡൻറ് സോജി ജേക്കബ്, മദീന ഇന്ത്യൻ ഇസ്‌ലാഹി സ​െൻറർ പ്രതിനിധി മൻസൂർ അഹമ്മദ് സ്വലാഹി എന്നിവർ ആശംസ നേർന്നു. യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സ​െൻറർ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ട്രഷറർ അബ്്ദുൽ സലാം മങ്കട നന്ദിയും പറഞ്ഞു. സഹൽ നിയാസുദ്ദീൻ ഖിറാഅത്ത് നടത്തി. ഫാറൂഖ്, അലി അഷ്‌റഫ്, അബ്​ദുല്ല, അബ്​ദുൽ അസീസ്, അബ്​ദുൽ റസാഖ്, ഇഖ്ബാൽ ഫറോക്ക്, നിയാസുദ്ദീൻ, മുസ്തഫ, അബ്​ദുൽ നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - knm campaign-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.