ഫെബ്രിന ഹബീബിന് ജിദ്ദ താഴെക്കൊട് പഞ്ചായത്ത് കെ.എം.സി.സി നൽകിയ സ്വീകരണം 

ഫെബ്രിന ഹബീബിന് കെ.എം.സി.സി സ്വീകരണം

ജിദ്ദ: ഹജ്ജ് നിർവഹിക്കാൻ എത്തിയ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് താഴെക്കോട് ഡിവിഷൻ മെമ്പറും താഴെക്കോട് പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻറുമായ ഫെബ്രിന ഹബീബിന് ജിദ്ദ താഴെക്കൊട് പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി. ശറഫിയ പെരിന്തൽമണ്ണ മണ്ഡലം കെ.എം. സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ അഷ്റഫ് താഴെക്കോട് അധ്യക്ഷത വഹിച്ചു. മണ്ഡലം ആക്ടിങ് പ്രസിഡൻറ് മുസ്തഫ കോഴിശ്ശിരി ഉദ്ഘാടനം ചെയ്തു.

വാർഡുകളിലെ വികസന പ്രവർത്തനങ്ങളെപറ്റി യോഗത്തിൽ പങ്കെടുത്തവർ മെംബറുമായി ആശയവിനിമയം നടത്തി. യോഗത്തിൽ ഹമീദ് അമ്മിനിക്കാട്, എം.ടി. സതക്ക, ഹബീബ്, ഉമർ അക്കര, മുഹമ്മദാലി കോളച്ചാലി, ഫസൽ കോളച്ചാല്ലി , യൂനുസ് നാലകത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രവീണ ഹബീബ് സ്വീകരണത്തിന് നന്ദി പറഞ്ഞു.അബ്ദുറഹ്മാൻ ഖിറാഅത്ത് നടത്തി. ഇല്യാസ് താഴെക്കോട് സ്വാഗതവും മുസ്തഫ അമ്മി നിക്കാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC welcomes Febrina Habib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.