കെ.എം.സി.സി സൂപർ കപ്പ് ഫുട്​ബാൾ മൂന്നാം ആഴ്​ചയിലെ മാൻ ഓഫ്​ ദ മാച്ച്​ പുരസ്​കാരം മുഹമ്മദ് അജ്സ്‍ലിന്​ (ബ്ലാസ്‌റ്റേഴ്സ് എഫ്​.സി വാഴക്കാട്​) നാസർ മാങ്കാവ്​ കൈമാറുന്നു

കെ.എം.സി.സി സൂപർ കപ്പ് ഫുട്​ബാൾ; യൂത്ത് ഇന്ത്യ സോക്കറിന് ജയം, സുലൈ, വാഴക്കാട്​ എഫ്.സികൾക്ക്​ സമനില

റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്​-റയാൻ സൂപർ കപ്പ്​​ ഫുട്​ബാൾ ടൂർണമെൻറ്​ മൂന്നാം ആഴ്ചയിൽ നടന്ന മത്സരങ്ങളിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം. സുലൈ, വാഴക്കാട്​ എഫ്​.സികൾ ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. റിയാദ്​ ദിറാബിലെ ദുറത് മൽഅബ് സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തില ഏകപക്ഷീയമായ ഒരു ഗോളിന് പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെയാണ് യൂത്ത്‌ ഇന്ത്യ സോക്കർ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരം സമനിലയിലേക്ക് പോകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് അവശേഷിക്കേ, യൂത്ത് ഇന്ത്യ സോക്കറിന് അനുകൂലമായി പെനാൽറ്റി കിട്ടിയത്. നിയാസ് എടുത്ത അനായാസ കിക്ക് ഗോളാവുകയായിരുന്നു. ഇതോടെ സെമി സാധ്യത സജീവമാക്കാനും യൂത്ത് ഇന്ത്യക്ക്‌ സാധിച്ചു. പ്രവാസി സോക്കറി​െൻറ ഗോൾ കീപ്പർ മുഹമ്മദ്‌ നിസാൽ കളിയിലെ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനായി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുഹമ്മദ് വേങ്ങര അവാർഡ് കൈമാറി.

 ബ്ലാസ്‌റ്റേഴ്സ് എഫ്​.സി വഴക്കാടും സുലൈ എഫ്​.സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്

വാഴക്കാട് എഫ്.സിയുടെ ശക്തമായ മുന്നേറ്റ നിരയെ തളച്ച് സുലൈ എഫ്.സി കടുത്ത പ്രതിരോധം തീർത്തപ്പോൾ ഇരു ടീമുകളും തമ്മിലുള്ള മത്സരം ഓരോ ഗോളുകൾ നേടി സമനിലയിൽ കലാശിക്കുകയായിരുന്നു. മൈതാന മധ്യത്തിലായിരുന്നു ഭൂരിഭാഗ സമയവും കളി നടന്നത്. ഇരു ടീമുകളും ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഇതോടെ, രണ്ട് പോയി​േൻറാടെ ഇരു ടീമുകളും ഗ്രൂപ്പ് ‘എ’യിൽ അവസാന സ്ഥാനത്താണ്. തങ്ങളുടെ അവസാന കളിയിൽ മികച്ച ജയം നേടിയാൽ മാത്രമേ ഇരു ടീമുകൾക്കും സെമിയിലേക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ.

സുലൈ എഫ്​.സിക്ക് വേണ്ടി ദിൽഷാദ് അഹമ്മദും ബ്ലാസ്‌റ്റേഴ്സ് എഫ്.സി വഴക്കാടിന് വേണ്ടി മുഹമ്മദ്‌ അജ്സലും ഗോളുകൾ നേടി. അജ്സൽ തന്നെയാണ് കളിയിലെ കേമനും. മാൻ ഓഫ് ദ മാച്ച് പുരസ്കാരം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ് കൈമാറി. ഉസ്മാനലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, നജുമുദ്ദീൻ മഞ്ഞളാംകുഴി, മുസ്തഫ കവ്വായി (റിഫ), ബഷീർ കാരന്തൂർ (റിഫ), മാമുക്കോയ തറമ്മൽ, അലി വയനാട്‌, മുനീർ വാഴക്കാട്‌, ബാദുഷാ ഷൊർണൂർ, ഷരീഫ്‌ ചിറ്റൂർ, അബൂബക്കർ കൊടുവളളി, മുജീർ പട്ടാമ്പി, മൊയ്തീൻ കുട്ടിവാട്‌, ഉമർ അമാനത്ത്‌, ഷുഹൈബ്, മുഹമ്മദ്‌ റിസ്‌വാൻ വട്ടപറമ്പിൽ, വാഹിദ്‌ വാഴക്കാട്‌, മണികുട്ടൻ ജയ്‌ മസാല, ജാഫർ പുത്തൂർമഠം, സിദ്ദീഖ്‌ കോങ്ങാട്‌, ഹനീഫ മൂർക്കനാട്‌, ഷാഹിദ്‌‌ അറക്കൽ, ഷരീഫ്‌ കണ്ണൂർ, റിയാസ്‌ തിരൂർക്കാട്‌, അബൂട്ടി വണ്ടൂർ, ഗഫൂർ വള്ളിക്കുന്ന്, റസാഖ്‌ വളളിക്കുന്ന്, മുഹമ്മദ്‌ ജസീർ, വി.പി. അഷ്‌റഫ്‌ എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു. മാർച്ച്‌ എട്ടിന് നടക്കുന്ന അടുത്ത മത്സരങ്ങളിൽ അസീസിയ സോക്കർ റിയൽ കേരളയേയും ലാ​േൻറൺ എഫ്.സി റെയിൻബോ എഫ്.സിയേയും നേരിടും.

Tags:    
News Summary - KMCC Super Cup Football; Youth India Soccer wins, Sulai and Vazhakad FCs draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.