പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പി.​സി കു​ഞ്ഞി മു​ഹ​മ്മ​ദി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

മൂ​ന്ന് പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സ​ത്തി​ന് വി​രാ​മം; പി.​സി കു​ഞ്ഞി​മു​ഹ​മ്മ​ദി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 30 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം പു​ൽ​പ്പ​റ്റ സ്വ​ദേ​ശി പി.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദി​ന് ജി​ദ്ദ കെ.​എം.​സി.​സി ബ​നു​മാ​ലി​ക് ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ കെ.​എം.​സി.​സി ചെ​യ​ർ​മാ​നാ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള കു​ഞ്ഞി​മു​ഹ​മ്മ​ദ് ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘വി​ജ​യാ​ര​വം’ പ​രി​പാ​ടി​യി​ൽ വെ​ച്ച് കു​ഞ്ഞി​മു​ഹ​മ്മ​ദി​ന് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം വേ​ൾ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി കൈ​മാ​റി. ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി, ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ബ​നു​മാ​ലി​ക് ഏ​രി​യ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ വി​വി​ധ ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി ജം​ഷീ​ർ സ്വാ​ഗ​ത​വും റാ​ഫി പാ​ല​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC sends a Farewell to PC Kunjimuhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.