കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി 'പ്രവാസി കെയർ' ആനുകൂല്യം പരേതനായ തിരൂരങ്ങാടി പതിനാറുങ്ങൾ വടക്കേ മമ്പുറം സ്വദേശി അബ്ദുള്ളയുടെ ആശ്രിതർക്ക് നിയുക്ത എം.എൽ.എ പി.എം.എ സമീർ കൈമാറുന്നു.
ജിസാൻ: കെ.എം.സി.സിയുടെ കാരുണ്യ പദ്ധതിയായ ജിസാൻ പ്രവാസി കെയർ സുരക്ഷ സ്കീം പദ്ധതി അനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം തിരൂരങ്ങാടി മണ്ഡലം നിയുക്ത എം.എൽ.എ പി.എം.എ സമീർ നിർവഹിച്ചു.
ജിസാനിലെ ഐദാബി ഏരിയയിൽനിന്ന് അംഗമായിരിക്കെ നാട്ടിൽ വെച്ച് മരണപ്പെട്ട തിരുരങ്ങാടി പതിനാറുങ്ങൽ വടക്കേ മമ്പുറം സ്വദേശി അബ്ദുള്ളയുടെ കുടുംബത്തിനുള്ള പ്രവാസി കെയർ മരണാനന്തര ആനുകൂല്യമായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് എം.എൽ.എ കൈമാറി. പ്രവാസികളെ ചേർത്ത് പിടിക്കുന്നതിൽ മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുസ്ലിംലീഗ് ജില്ല സെക്രട്ടറിയായ പി.എം.എ സമീർ പറഞ്ഞു. അഷ്റഫിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി.എച്ച് മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സൗദി നാഷനൽ സാമൂഹ്യ സുരക്ഷ പദ്ധതി ചീഫ് കോർഡിനേറ്ററും തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് റഫീഖ് പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. ഉസ്മാൻ അലി പാലത്തിങ്കൽ (കെ.എം.സി.സി സൗദി), അബ്ദുറഹിമൻ കുട്ടി (മുനിസിപ്പൽ വൈസ് ചെയർമാൻ), മുസ്തഫ പറാത്ത് (മുനിസിപ്പൽ ജനറൽ സെക്രട്ടറി), അബ്ദുള്ള സി.ടി അസ്ലി, സുബൈർ തങ്ങൾ, പി.ഒ മുനീർ, പി.കെ അയ്യൂബ്, ഷമീന മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി ഐദാബി ഏരിയ പ്രസിഡന്റ് ഇസ്മായിൽ ചൊക്ലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.