കെ.എം.സി.സി ജിദ്ദ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എം.കെ.സി. മൊയ്തീൻ അനുസ്മരണം അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി എം.കെ.സി. മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗിന്റെ താഴെ തട്ടിൽനിന്ന് പ്രവർത്തനരംഗത്ത് സജീവമായും മികച്ച പ്രസംഗകനായും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ഉറ്റ തോഴനായും മാവൂർ ഗ്വാളിയോർ റയൺസിൽ ഒരുമിച്ച് തൊഴിലാളികളായും പ്രവർത്തിച്ച് തൊഴിൽ മേഖലയിൽ സ്വതന്ത്ര തൊഴിലാളി യൂനിയൻ കെട്ടിപ്പടുക്കുന്നതിലും ഏറെ പ്രയത്നിച്ച സാധാരണക്കാരുടെ പ്രിയങ്കരനായിരുന്ന നേതാവായിരുന്നു വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എം.കെ.സി. മൊയ്തീൻ എന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ശറഫിയ്യ ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ സി.സി റസാഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു.
എം.കെ. നൗഷാദ്, കെ.പി. അബ്ദുറഹ്മാൻ ഹാജി, സി.കെ. അൻവർ വാഴക്കാട്, ഹാരിസ് വാലില്ലാപ്പുഴ എന്നിവർ സംസാരിച്ചു. യാസർ അറഫാത്ത് സ്വാഗതവും സറഫു എന്ന നാണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.