കെ.എം.സി.സി മലപ്പുറം കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ ഘടകം അൽ അബീർ മെഡിക്കൽ സ​​െൻററുമായി ചേർന്ന് ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ് . അൽ അബീർ മെഡിക്കൽ ഗ്രൂപ്പി​​​െൻറ ശറഫിയ്യ ബ്രാഞ്ചിൽ നടക്കുന്ന ക്യാമ്പ് എം ഡി ആലുങ്ങൽ മുഹമ്മദ് ഉദ്​ഘാടനം ചെയ്യും. വിദഗ്​ധ ഡോക്ടർമാരുടെ സൗജന്യ സേവനവും ഷുഗർ, പ്രഷർ പരിശോധനയും നൽകും. കിഡ്നി/ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണുന്നവർക്ക് ക്രിയാറ്റിൻ, ഇ.സി.ജി, മറ്റു അനുബന്ധ ടെസ്​റ്റുകളും ഡോക്ടർമാരുടെ നിർദേശാനുസരണം നടത്തും.
കുടുംബങ്ങൾക്ക് വേണ്ടി ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗം ഡോക്ടർമാരുടെ സൗജന്യ പരിശോധനയും ഉണ്ടായിരിക്കും.


ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രവാസികൾക്ക് തുടർ ചികിത്സയിൽ പ്രത്യേക ഡിസ്കൗണ്ട് അബീർ ക്ലിനിക്കുകളിൽ നൽകും.
ക്യാഷ് പേഷ്യൻറ്​ വിഭാഗത്തിൽ തുടർ ചികിത്സയിൽ വരുന്നവർക്ക് ഒരു വർഷത്തേക്ക് കൺസൾട്ടേഷൻ ഫീസിൽ 50ശതമാനവും ലബോറട്ടറി ടെസ്​റ്റുകളിൽ 35 ശതമാനവും സ്പെഷ്യൽ ഡിസ്കൗണ്ട് ലഭ്യമാവുന്നതാണ്.ക്യാമ്പ് രാവിലെ കൃത്യം എട്ട്​ മുതൽ വൈകിട്ട് നാല്​ വരെയാണ് നടക്കുന്നത്.
ക്യാമ്പിന് പങ്കെടുക്കുന്നവർക്ക് ഓൺലൈൻ വഴിയും (https://goo.gl/forms/8VZA2M9CugFmj5Zh1) ജില്ല കമ്മിറ്റി ഭാരവാഹികൾ ( കെ.ടി ജുനൈസ്: 0507439395, സീതി കൊളക്കാടൻ:0504316347 ) വഴിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്.


വാർത്താസമ്മേളനത്തിൽ ഹസ്സൻ ബാബു, ഉനൈസ് തിരൂർ, ഹബീബ് കല്ലൻ, മജീദ് അരിമ്പ്ര, കെ.ടി ജുനൈസ്, ഇല്ലിയാസ് കല്ലിങ്ങൽ, സീതി കൊളക്കാടൻ, നാസർ കാടാമ്പുഴ, സുൽഫീക്കർ ഒതായി, ജലാൽ തേഞ്ഞിപ്പലം, സബീൽ മമ്പാട്, അബ്്ദുൽ ഗഫൂർ, കെ. ജയൻ, അബ്്ദുൽ ഹഖ് തിരുരങ്ങാടി, അബ്്ദുൽ സലാം കൊട്ടയിപാറ, മാനു പട്ടിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - kmcc malappuram jilla committee-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.