കെ.​എം.​സി.​സി ജി​ദ്ദ മ​ഹ്ജ​ർ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘ഫ്രീ​ഡം ടോ​ക്സ്’ പ​രി​പാ​ടി മു​ഹ​മ്മ​ദ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി മ​ഹ്ജ​ർ ഏ​രി​യ ‘ഫ്രീ​ഡം ടോ​ക്സ്’ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തെ​യും പോ​രാ​ളി​ക​ളു​ടെ ത്യാ​ഗ​ങ്ങ​ളെ​യും വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ യ​ഥാ​ർ​ത്ഥ ച​രി​ത്രം ഓ​ർ​മ്മി​പ്പി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​െൻറ ആ​വ​ശ്യ​മാ​ണെ​ന്ന് കെ.​എം.​സി.​സി ജി​ദ്ദ മ​ഹ്ജ​ർ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘ഫ്രീ​ഡം ടോ​ക്സ്’ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വും സാ​മു​ദാ​യി​ക​വു​മാ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ കൈ​വ​രി​ച്ച സ്വാ​ത​ന്ത്ര്യ​ത്തി​െൻറ ഓ​ർ​മ്മ​ക​ൾ പു​തു​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ബാ​വ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ നാ​ൾ​വ​ഴി​ക​ളെ​യും ത്യാ​ഗ​ങ്ങ​ളെ​യും കു​റി​ച്ച് ശാ​ക്കി​ർ ഹു​ദ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ഏ​രി​യ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​സ്​​മാ​ഈ​ൽ ബാ​ബു മാ​ഞ്ചേ​രി, അ​ഷ്റ​ഫ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം മു​ണ്ടേ​രി സ്വാ​ഗ​ത​വും റി​യാ​സ് പൂ​ക്കോ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മേ​ക്കോ​ത്ത് കോ​യ, യൂ​നു​സ് നാ​ല​ക​ത്ത്, ആ​ഷി​ഖ് പാ​ലൊ​ളി​പ്പ​റ​മ്പ്, ബീ​രാ​ൻ​കു​ട്ടി, സ​ക്ക​റി​യ, ജാ​ഫ​ർ കു​രി​ക്ക​ൾ നൗ​ഫ​ൽ മു​തി​ര​ക്കു​ളം, മാ​ഹി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - KMCC Mahjar Area organized 'Freedom Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.