കെ.എം.സി.സി ജിദ്ദ കണ്ണമംഗലം തമർ ചലഞ്ച് പുള്ളാട്ട് കുഞ്ഞാലന്‍ ഹാജി, സി.കെ. നജ്മുദ്ദീന് എന്നിവര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: റമദാനിൽ നോമ്പുതുറക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതും പുണ്യം കൽപ്പിക്കുന്നതും, ആരോഗ്യപരമായും ഏറ്റവും പ്രാധാന്യമുള്ള ഒന്നുമായ ഈത്തപ്പഴം നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്നതൊരു ചലഞ്ചായി ഏറ്റെടുത്ത് കെ.എം.സി.സി ജിദ്ദ കണ്ണമംഗലം കമ്മിറ്റി.
ഏകദേശം 35,000- ലധികം കിലോ ഈത്തപ്പഴമാണ് കമ്മിറ്റി ഈ വർഷവും കഴിഞ്ഞ വർഷവും തമർ ചലഞ്ച് ആയി പ്രവാസികളുടെ വീട്ടിൽ നേരിട്ട് എത്തിച്ചത്. മുന്തിയതും ഗുണമേന്മയുള്ളതുമായ ഈത്തപ്പഴം മദീനയിലെയും അൽ ഖസീമിലെയും തോട്ടങ്ങളിൽനിന്നും വിളവെടുപ്പ് സമയത്ത് നേരിട്ട് ശേഖരിച്ച് സൗദിയിൽ നിന്ന് തന്നെ പാക്ക് ചെയ്ത് കപ്പൽ വഴി നാട്ടിലെ ശീതീകരിച്ച ഗോഡൗണിലേക്ക് എത്തിക്കുകയായിരുന്നു.
അവിടെനിന്ന് റമദാൻ തുടങ്ങുന്നതിന്ന് ഏതാനും ദിവസങ്ങൾക്കുമുമ്പ് യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് വളന്റിയേഴ്സ് തങ്ങളുടെ സേവനത്തിനുള്ള വാഹനത്തിൽ കയറ്റി ആവശ്യക്കാരുടെ വീട്ടിലെത്തിക്കുകയായിരുന്നു. തമർ ചലഞ്ചിലൂടെ ലഭിക്കുന്ന ലാഭം കൊണ്ട് ജീവകാരുണ്യത്തിനായും മറ്റും ഫണ്ട് ലഭിക്കുന്നു എന്നതിലപ്പുറം ഏറ്റവും നല്ല ഈന്തപ്പഴം മിതമായ നിരക്കിൽ നാട്ടിലെ വീടുകളിൽ നേരിട്ട് എത്തിക്കുന്നു എന്ന ചാരിതാർത്ഥ്യമാണ് തങ്ങൾക്കുളളതെന്ന് ഭാരവാഹികൾ പറഞ്ഞു.
പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ അത്യാധുനിക രീതിയിലുള്ള ലൈബ്രറിക്കുവേണ്ടി കഴിഞ്ഞ തവണത്തെ തമർ ചലഞ്ചിലൂടെ ലഭിച്ച ഫണ്ട് മാറ്റിവെച്ചിരുന്നു. ഈ വർഷം തങ്ങളുടെ സഹപ്രവർത്തകന് കിഡ്നി മാറ്റി വെക്കാനുള്ള ഫണ്ടിലേക്കുള്ള വിഹിതവും മറ്റു പ്രവർത്തനങ്ങൾക്കുമായാണ് ഫണ്ട് ചെലവഴിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.
മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പുള്ളാട്ട് കുഞ്ഞാലന്‍ ഹാജി, പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് സി.കെ. നജ്മുദ്ദീന് എന്നിവര്‍ തമര് ചലഞ്ച് 2025 ഇടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്കി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല സെക്രട്ടറി ശിഹാബ് പുളിക്കല്‍, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുജീബ് പൂക്കുത്ത്, ജനറല്‍ സെക്രട്ടറി ഇ.കെ. മുഹമ്മദ് കുട്ടി, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് ചേറൂര്, പുള്ളാട്ട് രായീന്‍ കുട്ടിഹാജി, കണ്ണമംഗലം പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍ പി.പി. നുഫൈല്‍, സെക്രട്ടറി അസറു ചുക്കന്‍ എന്നിവര്‍ സംബന്ധിച്ചു. പുള്ളാട്ട് അഷ്റഫ് ചുക്കാൻ, സമദ് ചോലക്കൽ, ഫഹദ് കോയിസ്സൻ, ജലീൽ അടിവാരം, സലാഹു വാളക്കുട തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.