കെ.എം.സി.സി ‘ജുബൈലോത്സവം സീസൺ 2’ സമാപിച്ചു

ജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ ‘എലിവേറ്റ് 2025’ വാർഷിക പരിപാടികൾക്ക് സമാപനം കുറിച്ച് ‘ജുബൈലോത്സവം സീസൺ 2’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സമാപിച്ചു. വ്യത്യസ്തങ്ങളായ മൂന്നു സെഷനുകളിലായി നടന്ന പരിപാടിയിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആദ്യ സെഷനായ 'കിഡ്സ്‌ ഫെസ്റ്റ്' ജുബൈലിലെ കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പ്രകടന വിസ്മയമായിരുന്നു.

മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ എ.ആർ സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു.

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ കല്ലായി, കർണാടക സ്റ്റേറ്റ് പ്രസിഡന്റ്‌ അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ അലി, കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ്‌ കുഞ്ഞിമോൻ കക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, ചെയർമാൻ‌ ഖാദർ ചെങ്കള, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി കോഡൂർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സൗദി ചേംബർ ഓഫ് കോമേഴ്‌സ് മുൻ ഡയറക്ടർ ഇബ്രാഹിം ഹുദ്മാൻ അൻസാരി വിശിഷ്ടാതിഥിയായിരുന്നു.

ചടങ്ങിൽ ജുബൈലിലെ പ്രമുഖ വ്യവസായികളെ ‘ബിസിനസ് എക്സലൻസ്’ അവാർഡും യൂനിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി സി.ഇ.ഒ ബദ്റുദ്ധീൻ അബ്ദുൽ മജീദിന് ‘എക്സലൻസ് ഇൻ ഹ്യുമാനിറ്റി അംബാസഡർ’ അവാർഡും നൽകി ആദരിച്ചു. കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സ്വാഗതവും ട്രഷറർ അസീസ് ഉണ്ണിയാൽ നന്ദിയും പറഞ്ഞു. മെഗാ ഇവന്റ് കോർഡിനേറ്റർ മജീദ് ചാലിയം, ചെയർമാൻ ഷിബു കവലയിൽ, ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങടി, ഹമീദ് പയ്യോളി, ഫിറോസ് തിരൂർ, ശാമിൽ ആനിക്കാട്ടിൽ, ഇല്യാസ്, അൻസാരി നാരിയ, മുജീബ് കോഡൂർ, അബൂബക്കർ കാസർകോട്, സിദ്ധീഖ് താനൂർ, സൈദലവി താനൂർ, റിയാസ് ബഷീർ, റഫീഖ് തലശ്ശേരി, യാസർ മണ്ണാർക്കാട്, അനീഷ് താനൂർ, നൗഷാദ് ഫുറൂജ്, ഹനീഫ കാസിം, റിയാസ് പുളിക്കൽ, പി.എം.ആർ ആസിഫ്, ഫൈറൂസ് കോഡൂർ , ആർ.സി റിയാസ്, റിയാസ് വേങ്ങര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയോടനുബന്ധിച്ച് നടന്ന മെലഡി നൈറ്റിൽ ചാലിയം ബീറ്റ്സിന്റെ ലൈവ് ഓർക്കസ്ട്രയിൽ പ്രശസ്ത പിന്നണി ഗായിക സജ്‌ല സലിം, മുഹമ്മദ്‌ ബാസിൽ, പ്രശസ്ത ഗായകരായ നന്ദ, ശ്രീരാഗ് എന്നിവർ അണിനിരന്ന സംഗീത നിശയും അരങ്ങേറി.

Tags:    
News Summary - KMCC ‘Jubail Festival Season 2’ concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.