കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ സാമൂഹ്യ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
ജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ, ജിദ്ദ സെൻട്രൽ കമ്മിറ്റികളുടെ 2026 വർഷത്തേക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിക്ക് മഹ്ജർ ഏരിയയിൽ തുടക്കമായി. അൽഅമീൻ റസ്റ്റാറന്റ് ഹാളിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ല്യാരങ്ങാടി പദ്ധതി പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു.അപേക്ഷ ഫോമുകളുടെ വിതരണോദ്ഘാടനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി മഹ്ജർ ഏരിയയിൽ നിന്ന് മുൻവർഷങ്ങളിൽ അംഗമായി തുടരുന്ന സജി മാത്യു പത്തനംതിട്ടക്ക് നൽകി നിർവഹിച്ചു.ഹംസ മണ്ണൂർ, ജലീൽ ചെമ്മല എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച പദ്ധതി അംഗത്വമുള്ളവർക്കുള്ള ആനുകൂല്യത്തിന്റെ ചെക്കുകൾ ഏരിയ പ്രസിഡൻറ് അബ്ദുൽ കരീം അർഹരുടെ ബന്ധുക്കൾക്ക് കൈമാറി. മേക്കോത്ത് കോയ, ശിഹാബ് തൂത, യൂനുസ് നാലകത്ത്, നൗഫൽ മുതിരക്കുളം, പി.പി. ജവാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സലീം മുണ്ടേരി സ്വാഗതവും റിയാസ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.