കെ. ഇസ്സുദ്ധീൻ

ജിദ്ദയിലെ കെ.എം.സി.സി നേതാവ് കെ. ഇസ്സുദ്ധീൻ നാട്ടിൽ നിര്യാതനായി

ജിദ്ദ: സാമൂഹിക, ജീവ കാരുണ്യ പ്രവർത്തനരംഗത്ത് നിറസാന്നിധ്യവും മലപ്പുറം സ്വദേശിയുമായ കെ.എം.സി.സി നേതാവ് നാട്ടിൽ നിര്യാതനായി. പൊന്നാനി പാലപ്പെട്ടി സ്വദേശിയും ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രസിഡൻറുമായ കെ. ഇസ്സുദ്ധീൻ (46) ആണ് മരിച്ചത്.

ഒന്നര മാസം മുമ്പ് അവധിക്ക് പോയ ഇദ്ദേഹം നാട്ടിലെ ജീവകാരുണ്യ, രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസം അബോധാവസ്ഥയിലായ ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സക്കിടെ വ്യാഴാഴ്ച രാവി​െല നില വഷളാവുകയും മരിക്കുകയുമായിരുന്നു. നിരവധി വർഷങ്ങളായി ഹജ്ജ്‌ സേവന രംഗത്ത് സജീവായി പ്രവർത്തിച്ചിരുന്ന ഇസുദ്ധീൻ കോവിഡ് കാലത്തും നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായിരുന്നു.

പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ്​, മലപ്പുറം ജില്ല വർക്കിങ് കമ്മിറ്റി അംഗം, ഏരിയ പ്രസിഡൻറ്​, ഗ്ലോബൽ കെ.എം.സി.സി പാലപ്പെട്ടി എസ്ക്യൂട്ടീവ് അംഗം, അമീർ ഖാസി നഗർ പഞ്ചായത്ത് ആക്​ഷൻ കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

പിതാവ്: പരേതനായ ഹംസ മൗലവി, മാതാവ്: ഫാത്വിമ, ഭാര്യ: ഷമീമ, മക്കൾ: ഹിബ ഫാത്വിമ, മുഅതസിം, തൻസീഹ്, സഹോദരങ്ങൾ: ഷറഫുദ്ധീൻ, ഹുസൈൻ ഷംസുദ്ധീൻ, അയിഷ, റുഖിയ.

Tags:    
News Summary - KMCC jeddah leaderr izzudheen died in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.