മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി അ​ബ്‌​ദു​സ്സ​ലാം പാ​തി​ര​മ​ണ്ണ​യു​ടെ കു​ടും​ബ​ത്തി​ന് കെ.​എം.​സി.​സി ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം ലു​ബൈ​ദ് ഒ​ള​വ​ണ്ണ കൈ​മാ​റു​ന്നു

കെ.​എം.​സി.​സി ധ​ന​സ​ഹാ​യം കൈ​മാ​റി

ദ​മ്മാം: കെ.​എം.​സി.​സി മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​മാ​യി ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം കൈ​മാ​റി. മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി​യും ദ​ഹ​റാ​ന്‍ ഏ​രി​യ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന അ​ബ്‌​ദു​സ്സ​ലാം പാ​തി​ര​മ​ണ്ണ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്. 14 വ​ർ​ഷ​മാ​യി ദോ​ഹ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി​രി​ക്കെ ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 30നാ​ണ് അ​ബ്‌​ദു​സ്സ​ലാം മ​രി​ച്ച​ത്.

ആ​റു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ദ​ഹ​റാ​ന്‍ ഏ​രി​യ കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ ലു​ബൈ​ദ് ഒ​ള​വ​ണ്ണ കൈ​മാ​റി. അ​ല്‍ഖോ​ബാ​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ക്ബാ​ല്‍ ആ​ന​മ​ങ്ങാ​ട്, റി​യാ​ദ് പെ​രി​ന്ത​ല്‍മ​ണ്ണ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി റ​ഷീ​ദ് വ​രി​ക്കോ​ട​ന്‍, മേ​ലാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം​ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ മു​സ​മ്മി​ൽ ഖാ​ൻ, മു​സ്‌​ത​ഫ പാ​തി​ര​മ​ണ്ണ, മു​ഹ​മ്മ​ദ​ലി പാ​തി​ര​മ​ണ്ണ, മു​ജീ​ബ് ഫൈ​സി, മു​ഹ​മ്മ​ദ​ലി ആ​ന​മ​ങ്ങാ​ട്, ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റേ​തി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.