ജിദ്ദ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജാഫർ നീറ്റുകാട്ടിലിന് കെ.എം.സി.സി ജിദ്ദ- കോട്ടക്കൽ മണ്ഡലം പ്രവർത്തകർ യാത്രയയപ്പ് നൽകി. ടി.കെ. അൻവർ സാദത്ത് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൊയ്ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ് വെണ്ടല്ലൂർ, മുഹമ്മദ് ശരീഫ് കൂരിയാട്, ടി.ടി. ഷാജഹാൻ പൊന്മള, സൈനുദ്ദീൻ കോടഞ്ചേരി, കുഞ്ഞാലി കുമ്മാളിൽ, അഹ്മദ് കുട്ടി കോട്ടക്കൽ, ശംസുദ്ദീൻ മൂടാൽ തുടങ്ങിയവർ സംസാരിച്ചു.
ജാഫറിനുള്ള കെ.എം.സി.സി ജിദ്ദ-കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ കൈമാറി. മുഹമ്മദ് ഷമീൽ ഖിറാഅത്ത് നടത്തി. കെ.എം.സി.സി ജിദ്ദ- കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും കെ.വി. മുസ്തഫ വളാഞ്ചേരി നന്ദിയും പറഞ്ഞു. ജാഫർ നീറ്റുകാട്ടിൽ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.