കെ.എം.സി.സി ഫുട്്ബാൾ വരുമാനം കാരുണ്യപ്രവർത്തനങ്ങൾക്ക് 

ജിദ്ദ: ഫുട്്ബാൾ ടൂർണമ​​െൻറ് വഴി സമാഹരിച്ച ഫണ്ടിലെ പ്രധാനവിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറാൻ വാഴക്കാട് പഞ്ചായത്ത്‌ കെ.എം.സി.സി തീരുമാനിച്ചു. 
വാഴക്കാട് സർക്കാർ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കെ.എം.സി.സി ഹരിത സാന്ത്വനം ആതുര സേവാകേന്ദ്രത്തിനാണ് ഈ തുക വിനിയോഗിക്കുക. ശറഫിയ കബാബ് കോർണറിൽ നടന്ന യോഗത്തിൽ ഹരിത സാന്ത്വനം ജനറൽ സെക്രട്ടറി സികെ ഷാക്കിർ   സംഘാടക സമിതി ചെയർമാൻ സി.സി റസാക്കിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
 പഞ്ചായത്ത്‌ കെ.എം.സി.സി പ്രസിഡൻറ് എക്സൽ ജമാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ മുസ്തഫ കമാൽ കണക്കുകൾ അവതരിപ്പിച്ചു. എം.കെ ഷിബിലി, ഷൗക്കത് കോലോത്തുംകടവ്, ഹകീം വെട്ടത്തൂർ, റഷീദ് വാഴക്കാട്, മനാഫ് മുണ്ടുമുഴി, അറഫാത് മപ്രം, കെഎം ഫായിസ്, സി.സി നവാസ് സംസാരിച്ചു. ജനറൽ സെക്രട്ടറി ഷറഫു വാഴക്കാട് സ്വാഗതവും ട്രഷറർ സിറാജ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - K.M.C.C. Football Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.