ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഫാമിലി മീറ്റ് വി.പി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: 'ഉത്തമ കുടുംബം ഉദാത്ത സമൂഹം' പ്രമേയവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഫാമിലി മീറ്റ് കലാകായിക മഹോത്സവമായി മാറി. കുട്ടികളും കുടുംബങ്ങളുമടക്കം ഹരാസാത്തിലെ അൽഖിമ്മ കൺവെൻഷൻ സെന്ററിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെയും മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യരുടെയും മഹാകവി ടി. ഉബൈദിന്റെയും പേരുകൾ നാമകരണം ചെയ്ത വിവിധ ഓഡിറ്റോറിയങ്ങളിൽ കലാപരിപാടികൾ അരങ്ങേറിയപ്പോൾ പുറത്ത് 'മാനാഞ്ചിറ മൈതാനി'യിലും 'പുത്തരിക്കണ്ടം മൈതാനി'യിലും വിവിധയിനം കായികമത്സരങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.
'രുചിയുടെ അഭിരുചി' തലക്കെട്ടിൽ കുടുംബിനികൾക്ക് ബിരിയാണി, പായസ പാചക മത്സരം സംഘടിപ്പിച്ചു. 'വരയിൽ വിരിയും കുഞ്ഞുഭാവന' തലക്കെട്ടിൽ സംഘടിപ്പിച്ച ചിത്രരചനയിൽ 50ലേറെ കുട്ടികൾ മാറ്റുരച്ചു. ലമൺ സ്പൂൺ, ചാക്കിലോട്ടം, മിഠായിപൊറുക്കൽ മത്സരങ്ങളിൽ ഇരുനൂറിലേറെ കുട്ടികൾ പങ്കെടുത്തു.
ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മലി മെഗാ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അൽ-അബീർ ഗ്രൂപ് വൈസ് പ്രസിഡന്റ് ഡോ. ജംഷീദ്, മലയാളം ന്യൂസ് പത്രാധിപർ മുസാഫിർ, മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ഇമ്രാൻ, വി.പി. അലി മുഹമ്മദലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
'ഇണയാവാം തുണയാവാം' എന്ന പേരിൽ ഹിപ്നോതെറാപ്പിസ്റ്റും ട്രെയിനറുമായ ജലീൽ എമറാൾഡ് നയിച്ച മോട്ടിവേഷൻ സെഷൻ കുടുംബങ്ങൾക്ക് വലിയ അനുഭവ പാഠമായി. പൗരത്വ പ്രക്ഷോഭത്തിൽ ജനങ്ങളെ പാട്ടുപാടി ആവേശം കൊള്ളിച്ച വിടൽ മൊയ്തു പടപ്പാട്ടുമായി വേദിയിലെത്തിയപ്പോൾ സദസ്സ് ഹർഷാരവം മുഴക്കി വരവേറ്റു.
ലൈവ് മഹ്ഫിലും മാപ്പിളപ്പാട്ടും ഫാമിലി മീറ്റിന് മാറ്റുകൂട്ടി. കുട്ടികളുടെ ഒപ്പനയും കോൽക്കളിയും കശ്മീരി നൃത്തവും കാസർകോട് ജില്ലയുടെ പാട്ട് മക്കാനിയും അലി പാങ്ങാട്ടിന്റെ നേതൃത്വത്തിൽ ചായ മക്കാനിയും ഫൺ ഗെയിംസും ഗൊറില്ലയോടൊപ്പം കുട്ടികളുടെ മതിമറന്ന ചാട്ടക്കളിയും കുട്ടികൾക്കും കുടുംബങ്ങൾക്കും ഉത്സവപ്രതീതി സമ്മാനിച്ചു.
കെ.എം.സി.സി അംഗത്വ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭാരവാഹികളായ അൻവർ ചേരങ്കെ, നിസ്സാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റർ, വി.പി. അബ്ദുറഹ്മാൻ, ഇസ്മാഈൽ മുണ്ടക്കുളം, പി.സി.എ. റഹ്മാൻ, എ.കെ. മുഹമ്മദ് ബാവ, ലത്തീഫ് മുസ് ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂർ, സീതി കൊളക്കാടൻ, മജീദ് പുകയൂർ, നാസർ വെളിയംകോട്, ജലാൽ തേഞ്ഞിപ്പലം, ടി.കെ. അബദുറഹ്മാൻ, കൊല്ലി ഇബ്രാഹീം, ഹസ്സൻ ബത്തേരി, നസീർ ബാവക്കുഞ്ഞ്, സക്കരിയ്യ കണ്ണൂർ, സക്കീർ മണ്ണാർക്കാട്, സുബൈർ വാണിമേൽ, ഹുസൈൻ കരിങ്കറ, അബ്ബാസ് വേങ്ങൂർ, വി.പി. ഉനൈസ്, ഹസ്സൻകോയ കോഴിക്കോട്, ലത്തീഫ് വെള്ളമുണ്ട, ഷബീറലി കോഴിക്കോട്, ലത്തീഫ് പൂനൂർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.