കിയോസ്​ ഫുട്​ബാൾ: യുനൈറ്റഡ് എഫ്​.സി ജേതാക്കൾ

റിയാദ്: കണ്ണൂർ എക്സ്​പാട്രിയേറ്റ്സ്​ ഓർഗനൈസേഷൻ സൗദി അറേബ്യ (കിയോസ്​) സംഘടിപ്പിച്ച ഫുട്​ബാൾ ടൂർണമ​​െൻറിൽ യുനൈറ്റഡ്​ എഫ്​.സി ജേതാക്കൾ. റിയാദ്​ ഓൾഡ്​ ഖർജ്​ റോഡിലെ ഇസ്​കാൻ ഫ്ലഡ്​ലിറ്റ്​ സ്​റ്റേഡിയത്തിൽ നടന്ന ഏകദിന ടൂർണമ​​െൻറി​​​െൻറ ഫൈനലിൽ രണ്ടിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ ഹഫർ എഫ്.സി അൽബാതിനെയാണ്​ പരാജയപ്പെടുത്തിയത്. എട്ട്​ ടീമുകളാണ്​ മത്സരിച്ചത്​. ചെയർമാൻ എൻ.കെ സൂരജ് ഉദ്ഘാടനം ചെയ്​തു. വിന്നേഴ്​സ്​ ട്രോഫി ടി.എം ഷാക്കിറും െപ്രെസ് ​മണി എൻ.കെ രാഗേഷും വിജയികൾക്ക് കൈമാറി. റണ്ണേഴ്​സ് ട്രോഫി കെ. അശ്​റഫും അനിൽ ചിറക്കലും ​ൈപ്രസ് ​മണി ജോയ്​ കളത്തിലും സമ്മാനിച്ചു. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട വൈശാഖിനുള്ള േട്രാഫി മൊയ്തു അറ്റ്​ലസ്​ നൽകി.

അബ്​ദുറഹ്​മാൻ (ഗോൾ കീപ്പർ), ഹസൻ (ഫോർവേർഡർ) എന്നിവർക്ക്​ ജയദേവൻ, രജീവൻ എന്നിവർ ട്രോഫി സമ്മാനിച്ചു. ഓൺലൈൻ പോളിങ്ങിലൂടെ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച ഐ.എഫ്.എഫ്.എഫ്​.സി ടീമിനുള്ള േട്രാഫി ബഷീർ ചേലാ​മ്പ്ര നൽകി. നവാസ്​കണ്ണൂർ, ഷൈജു പച്ച, ഹാഷിം പാപ്പിനിശ്ശേരി, എ.എം നിയാസ്, പി.വി അൻവർ, അർഷാദ് മാച്ചേരി, മുഹമ്മദലി കൂടാളി, പ്രഭാകരൻ, ബഷീർ, നസീർ മുതുകുറ്റി, വിഗേഷ്, വിപിൻ എന്നിവർ കളികൾക്ക് നേതൃത്വം നൽകി. ഹസ്സൻ തിരൂർ, റിയാസ്​കാളിക്കാവ്, ഷറഫു പൊന്മള, ഷംജിത്ത് കണ്ണൂർ, അൻസാർ എന്നിവർ ടൂർണമ​​െൻറ് നിയന്ത്രിച്ചു. ടൂർണമ​​െൻറിന് മെഡിക്കൽ സഹായം നൽകിയ സഫമക്ക പോളിക്ലിനിക്കിനുള്ള ഉപഹാരങ്ങൾ േപ്രാഗ്രാം കമ്മിറ്റി കൺവീനർ പി.ടി.പി മുക്​താർ ചടങ്ങിൽ വിതരണം ചെയ്തു.

Tags:    
News Summary - Kiyos football, United FC winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.