ജിദ്ദ: വിശുദ്ധ കഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടി. പതിവുപോലെ ഹജ്ജ് സീസണ് മുമ്പ് മൂന്ന് മീറ്റർ ഉയരത്തില ാണ് കിസ്വ ഉയർത്തിയത്. കിസ്വ ഫാക്ടറിയിലെ 50 ജോലിക്കാരെ ഇതിനായി നിയോഗിച്ചിരുന്നു. ഹറമിൽ തിരക്ക് കൂടുന്നതിനാൽ കിസ്വയുടെ വൃത്തിയും സുരക്ഷയും കണക്കിലെടുത്തും കേടുപാടുകൾ വരുന്നത് തടയുന്നതിനുമാണ് ഉയർത്തികെട്ടിയിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി. തവാഫ് ചെയ്യുന്നവരിൽ ചിലർ കിസ്വ പിടിച്ചുനിൽക്കുന്നത് അത് കീറിപ്പോകാൻ കാരണമാകാറുണ്ട്.
ഉയർത്തിയ ഭാഗത്ത് മൂന്നു മീറ്ററിൽ വെള്ളത്തുണി പുതച്ചിട്ടുണ്ട്. ഹജ്ജ് സീസൺ കഴിഞ്ഞാലുടൻ താഴ്ത്തിക്കെട്ടുമെന്നും ഇരു ഹറം കാര്യാലയം വ്യക്തമാക്കി. അതേസമയം, കഅ്ബയെ പുതിയ കിസ്വ അണിയിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദുൽഹജ്ജ് ഒന്നിന് കിസ്വ കൈമാറ്റം നടക്കും. ദുൽഹജ്ജ് ഒമ്പതിന് അറഫദിനത്തിലാണ് പുതിയ കിസ്വ അണിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.