സല്‍മാന്‍ രാജാവി​െൻറ ഭരണം പുരോഗതിയുടെ നാലാം വര്‍ഷത്തിലേക്ക്

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​​െൻറ ഭരണം പുരോഗതിയുടെ നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള് ‍ രാജ്യം ആഘോഷ നിറവിൽ. പ്രതിജ്ഞയുടെ നാലാം വാര്‍ഷികത്തിൽ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിലും മേഖല തലസ്ഥാനങ്ങളിലും പ്രതിജ്ഞ പുതുക്കല്‍ പരിപാടികള്‍ നടന്നു. മന്ത്രാലയങ്ങള്‍ക്ക് പുറമെ പ്രമുഖ സ്വകാര്യ കമ്പനികളും മാധ്യമങ്ങളും പ്രസ്താവനകളും പരസ്യങ്ങളുമായി വാർഷികം ആഘോഷിച്ചു. രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എസ്.ടി.സി 24 മണിക്കൂര്‍ സൗജന്യ ഇൻറര്‍നെറ്റാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തത്.
വിഷന്‍ 2030 പോലുള്ള വികസന പദ്ധതികളും പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പരിപാടികളുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രാജാവ് നടപ്പാക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തി​​​െൻറ വിവിധ മേഖലകളിൽ പര്യടനം നടത്തിയ രാജാവ് ശതകോടികളുടെ പദ്ധതികളാണ് ഓരോ മേഖലയിലും പ്രഖ്യാപിച്ചത്. തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനും രാജ്യത്തി​​​െൻറ തിളക്കം കൂട്ടാനും ഇത് കാരണമായിട്ടുണ്ട്. അറബ്, ഇസ്​ലാമിക വിഷയങ്ങളില്‍ എന്നും നേതൃപദവിയിലുള്ള സൗദിക്ക് നിര്‍ണായകമായ പല വിഷയങ്ങളിലും ഇടപ്പെട്ട് പരിഹാരം കാണാനും രാജാവി​​​െൻറ തീരുമാനങ്ങളിലൂടെ സാധിച്ചു.

Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.