മദീന: സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രവാചകനഗരിയിലെത്തി. റിയാദിൽ നിന്ന് മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാജാവിനെ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സ്വീകരിച്ചു.
മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് ബിൻ ഫൈസൽ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്, അമീർ ഫഹദ് ബിൻ അബ്ദുല്ല , അമീർ അഹ്മ്മദ് ബിൻ ഫൈസൽ ബിൻ സൽമാൻ, മേഖല മേയർ എൻജിനീയർ മുഹമ്മദ് അൽഅംരി, മദീന മേഖല സേന മേധാവി കേണൽ അബ്ദുല്ല അൽകഹ്താനി, മേഖല പൊലീസ് മേധാവി കേണൽ അബ്ദുൽ ഹാദി ശഹ്റാനി, ഗവർണറേറ്റ് അണ്ടർ സെക്രട്ടറി വുഹൈബ് സഹ്ലി എന്നിവർ സൽമാൻ രാജാവിനെ സ്വീകരിക്കാൻ മാനത്താവളത്തിലെത്തിയിരുന്നു. മദീനയിലെത്തിയ ഉടനെ സൽമാൻ രാജാവ് മസ്ജിദുന്നബവി സന്ദർശനം നടത്തി.
ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മസ്ജിദുന്നബവി കാര്യ അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ സുലൈമാൻ, മസ്ജിദുന്നബവി സേന മേധാവി ജനറൽ അബ്ദുറഹ്മാൻ അൽമുശ്ഹിൻ, ഇമാമുമാർ എന്നിവർ രാജാവിനെ സ്വീകരിച്ചു.
മുസ്ഹഫിെൻറ അപൂർവ കോപി ഉപഹാരമായി സൽമാൻ രാജാവിനു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.