ഇസ്‌ലാം മാനവിക ഐക്യത്തിന്, സമാധാനത്തിന്: ഖമീസിൽ ദ്വിദിന ഇസ്‌ലാമിക് സെമിനാർ  

ഖമീസ് മുശൈത്ത്: ഇസ്‌ലാം മാനവിക ഐക്യത്തിന് , സമാധാനത്തിന്  സൗദി ദേശീയ കാമ്പയി​​​​െൻറ ഭാഗമായി മെയ് 12 വെള്ളിയാഴച രാത്രി 8.30 ന് ഖമീസ് ജുബിലീ ഓഡിറ്റോറിയത്തിൽ  ഇസ്‌ലാഹി സ​​െൻറർ (വിസ്‌ഡം ) ഇസ്‌ലാമിക് സെമിനാർ സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസം നീളുന്ന സെമിനാറിൽ  വിവിധ വിഷയങ്ങൾ ചർച്ചചെയ്യും. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ടി.കെ. അഷ്‌റഫ്‌, പീസ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടർ താജുദ്ദീന്‍സ്വലാഹി എന്നിവർ വിവിധ സെമിനാറുകളിൽ പങ്കെടുക്കും. മതം നിർഭയത്വമാണ് എന്ന പ്രമേയത്തിൽ ചർച്ച നടക്കും.

വ്യഴാഴ്ച   രാത്രി 8:30 ന് ഖമീസ് ജാലിയാത്ത് കമ്മ്യൂണിറ്റി ഹാളില്‍ .ടുഗെതര്‍ ടുവേര്‍ഡ് പീസ്‌, എന്ന വിഷയത്തിലുള്ള കോണ്‍ഫറന്‍സില്‍ പീസ്‌ റേഡിയോ പ്രോഗ്രാം ഡയരക്റ്ടര്‍ താജുദ്ദീന്‍ സ്വലാഹി , ഖമീസ് ജാലിയാത്ത് മലയാള വിഭാഗം കോ ഒാർഡിനേറ്റര്‍ അബ്​ദുറഹ്​മാന്‍ സലഫി എന്നിവര്‍ സംബന്ധിക്കും. ഖമീസ് ജാലിയാത്ത് ദഅ്​വ സ​​െൻറര്‍ മേധാവി ഡോ. അബ്​ദുല്ല ഖഹ്ത്താനി സമ്മേളനം ഉദ്​ഘാടനം ചെയ്യും. ഡോ.റിയാസ് മോഡറേറ്ററായിരിക്കും. ഖമീസ് മുശൈത്ത് ജാലിയാത്ത് ദഅ്​വാ സ​​െൻറര്‍ മേധാവി അഹമ്മദ് സല്‍മാന്‍ അല്‍ ഫൈഫീ മുഖ്യതിഥിയായിരിക്കും.

സെമിനാറിന്​ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. ഖമീസ് ഇസ്​ലാഹി സ​​െൻററില്‍ നടന്ന വാര്‍ത്താ സമ്മേളത്തിൽ അബ്‌ദുറഹ്‌മാൻ സലഫി കരുവാരക്കുണ്ട്​, ബാദുഷ ബീമാപള്ളി, ബാവ കൊണ്ടോട്ടി, ഷഹീർ, അബ്​ദുൽ ലത്തീഫ് പാണ്ടിക്കാട് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - khamees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.