റിയാദ് അൽ യാസ്മിൻ സ്കൂളിൽ നടന്ന കെ.ജി വിഭാഗം ആർട്ട്
എക്സ്പോയിൽനിന്ന്
റിയാദ്: അൽ യാസ്മിൻ സ്കൂളിൽ കെ.ജി വിഭാഗം ആർട്ട് എക്സ്പോ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സർഗാത്മകതയും ഭാവനയും പ്രദർശിപ്പിക്കുന്ന 'ലെജൻഡ് ആൻഡ് ലാൻഡ്സ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി.
കെ.ജി ഹെഡ്മിസ്ട്രസ് റിഹാന അംജദിന്റെ നിർദേശപ്രകാരം വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തി തെളിവായിരുന്നു പരിപാടി. മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന, മുദീറ ഹാദിയ, ഫാത്തിമ, ബതൂൽ, പി.ആർ.ഒ സൈനബ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത്ത് അഞ്ജും, സി.ഒ.ഇ സുബി ഷാഹിർ, റഹീന ലത്തീഫ്, ഓഫിസ് സൂപ്രണ്ട് തുടങ്ങിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.