‘ലോക കേരള സഭ’ ഇന്നും നാളെയും; സൗദിയിൽ നിന്ന്​ 10 പ്രതിനിധികൾ

റിയാദ്​: പ്രവാസി മലയാളികൾക്ക്​ വേണ്ടി കേരള സർക്കാർ രൂപവത്​കരിച്ച ‘ലോക കേരളസഭ’ വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരത്ത്​ നിയമസഭാ മന്ദിരത്തിൽ നടക്കും. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പ്രഥമ സമ്മേളനത്തിൽ പ​െങ്കടുക്കാൻ തിരുവനന്തപുരത്തെത്തി. പ്രവാസി മലയാളികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സൗദി അറേബ്യയിൽ നിന്ന്​ 10 പ്രതിനിധികളാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. സി.പി.എം, സി.പി.​െഎ, കോൺഗ്രസ്​, മുസ്​ലിം ലീഗ്​ എന്നിവയുടെ പ്രവാസി പോഷക സംഘടനകളുടെ സൗദിയിലെ പ്രധാന നേതാക്കളാണ്​ 10 പേരും. ശരീഫ്​ കുഞ്ഞ്​ (ഒ.​െഎ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി, ജിദ്ദ), കെ.പി മുഹമ്മദ്​ കുട്ടി (കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​, ജിദ്ദ), വി.കെ റഉൗഫ്​ (നവോദയ, ജിദ്ദ), കെ.പി.എം സാദിഖ്​ (കേളി, റിയാദ്​), അശ്​റഫ്​ വേങ്ങാട്ട്​ (കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ ​െസക്രട്ടറി, റിയാദ്​), ജോർജ്​ വർഗീസ്​ (കേരള പ്രവാസി ക്ഷേമനിധി ബോർഡ്​ ഡയറക്​ടർ, നവോദയ പ്രസിഡൻറ്​, ദമ്മാം), എം.എ വാഹിദ്​ കാര്യറ (നവയുഗം ദമ്മാം ജനറൽ സെക്രട്ടറി), കുഞ്ഞഹമ്മദ്​ കൂരാച്ചുണ്ട്​ (അറാർ പ്രവാസി സംഘം രക്ഷാധികാരി), മൻസൂർ മേപ്പാടി (അസീർ പ്രവാസി സംഘം, ഖമീസ്​ മുശൈത്ത്​), ഡോ. മുബാറക്​ സാനി (‘ജല’ രക്ഷാധികാരി, ജീസാൻ) എന്നിവരാണ്​ സൗദിയിൽ നിന്നുള്ള സഭാംഗങ്ങൾ. അതേസമയം നോർക്ക ^ റൂട്ട്​സി​​െൻറ സൗദിയിലെ മുൻ കൺസൾട്ടൻറും പ്രവാസി സമ്മാൻ ജേതാവുമായ ശിഹാബ്​ കൊട്ടുകാടിനെ തഴയുകയും ചെയ്​തു. 

സഭാ പ്രതിനിധികളെ തെരഞ്ഞെടുത്തത്​ നോർക്ക സെക്രട്ടറിയും നോർക്ക റൂട്ട്​സ്​ സി.ഇ.ഒയും ജനറൽ മാനേജരും അടങ്ങുന്ന ഉന്നതാധികാരി സമിതിയാണ്​. പ്രതിനിധികളാവാനുള്ള നാമനിർദേശം ഇക്കഴിഞ്ഞ നവംബറിലാണ്​ സർക്കാർ ക്ഷണിച്ചത്​. ​കേരള സഭയുടെ വെബ്​സൈറ്റ്​ വഴി ഒാൺലൈനായി നാമനിർദേശം സമർപ്പിക്കാനുള്ള അവസരമാണുണ്ടായിരുന്നത്​. മൊത്തം 351 അംഗങ്ങളാണ്​ സഭയ്​ക്കുള്ളത്​. 140 നിയമസഭ സാമാജികരും 20 ലോക്​സഭ അംഗങ്ങളും 12 രാജ്യസഭ അംഗങ്ങളും സാംസ്​കാരിക നായകരുൾപ്പെടെ വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരുൾപ്പെടെ സർക്കാർ നാമനിർദേശം ചെയ്യുന്നവരും ഉൾപ്പെടെ 174 പേർ ഒൗദ്യോഗിക ഭാഗത്തുനിന്നും ലോകത്താകമാനമുള്ള പ്രവാസി സമൂഹത്തിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന 177പേരുമാണ്​ സഭയുടെ അംഗങ്ങൾ. 42പേർ മറ്റ്​ സംസ്​ഥാനങ്ങളിലുള്ള മറുനാടൻ മലയാളി പ്രതിനിധികളും 99 പേർ വിദേശ രാജ്യങ്ങളിലുള്ള പ്രവാസി പ്രതിനിധികളും ആറുപേർ മുൻ പ്രവാസികളുമായിരിക്കും. രാജ്യ സഭയെ പോലെ സ്ഥിരമായ സഭയായിരിക്കും ഇത്​. 

എന്നാൽ ആകെ അംഗങ്ങളിൽ മൂന്നിലൊന്ന്​ രണ്ടുവർഷം കൂടു​േമ്പാൾ മാറി വരും. ഒാരോ സംസ്​ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ വ്യാപ്​തി എന്നിവക്ക്​ അനുസൃതമായ പ്രാതിനിധ്യം സഭയിലുണ്ടാവണം എന്നാണ്​ നിയമം. എന്നാൽ എട്ട്​ ലക്ഷത്തോളം മലയാളികളുള്ള സൗദി അറേബ്യക്ക്​ വെറും 10 അംഗങ്ങളെ മാത്രം ലഭിച്ചപ്പോൾ തുഛമായ ഏതാനും ആയിരങ്ങൾ മാത്രം മലയാളികളുള്ള യൂറോപ്യൻ രാജ്യങ്ങൾക്കും മറ്റും നാലും അഞ്ചും പ്രതിനിധികളെ അനുവദിച്ചു. സൗദിയിൽ തന്നെ മലയാളികൾ കൂടുതലുള്ള അൽഖസീം പ്രവിശ്യ, ജുബൈൽ, യാമ്പു പോലുള്ള മേഖലകൾക്കും പ്രാതിനിധ്യം ലഭിച്ചില്ല. ഇൗ പൊരുത്തക്കേടുകളും സഭാപ്രാതിനിധ്യം മുഖ്യ രാഷ്​ട്രീയ പാർട്ടികളുടെ പോഷക സംഘടനാനേതാക്കൾ വീതം വെച്ചെന്നുള്ള പരാതികളും വിവാദത്തിന്​ തിരികൊളുത്തിയിട്ടുണ്ട്​. 

Tags:    
News Summary - kerala sabha-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.