വാഹനാപകടം:  11 ലക്ഷത്തോളം റിയാൽ നൽകാനാവാതെ തടവിൽ കഴിഞ്ഞ മുജീബ്​ മോചിതനായി

ജിദ്ദ: വാഹനാപകടക്കേസിൽ 11 ലക്ഷത്തോളം റിയാൽ നഷ്​ടപരിഹാരം നൽകാനാകാതെ  ഒന്നര വർഷത്തിലേറെയായി തടവിൽ കഴിഞ്ഞ കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്​മാൻ മോചിതനായി. സാമൂഹ്യപ്രവർത്തകരുടെയും സൗദി സ്വദേശിയായ അഭിഭാഷക​​െൻറയും ഇടപെടലാണ്​ മുജീബി​​െൻറ ജയിൽ മോചനം സാധ്യമാക്കിയത്.  

സൗദി രാജകുടുംബാംഗത്തി​​​െൻറ ആഢംബര കാറായ ആസ്​റ്റൺ മാർട്ടിനിൽ മുജീബ്​ ഒാടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായിരുന്നത്​. അതേ സമയം മുജീബ് ഓടിച്ച  കാറിന് ഇൻഷുറൻസ്​ പരിരക്ഷ ഉണ്ടായിരുന്നില്ല. ഇതോടെ കോടതി  10,85,000 റിയാൽ മുജീബ്​  നഷ്​ടപരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു. 
 
ഭീമമായ തുക നൽകാനാകാതെ മുജീബ് ഒന്നര വർഷമായി ജയിലിലായിരുന്നു.  മോചനത്തിനായി നിരവധി സംഘടനകളും വ്യകതികളും രംഗത്തെത്തി. ജിദ്ദയിലെ മലയാളി പൊതുപ്രവർത്തകൻ ഹിഫ്സു റഹ്​മാ​​െൻറ സ്​പോൺസറുടെ ശ്രമമാണ് ഒടുവിൽ മുജീബി​​െൻറ മോചനത്തിലേക്ക് വഴി തെളിയിച്ചത്. 2016 ഫെബ്രുവരി ഒന്നിനാണ് ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്​ട്രീറ്റിൽ അൽബെയ്കിനു സമീപം അപകടമുണ്ടായത്.  

സ്​പോൺസറുടെ കീഴിൽ സ്വന്തമായി ചെറിയ ബിസിനസ്​ കണ്ടെത്തി ഉപജീവനം നടത്തി വരികയായിരുന്നു മുജീബ്. ഇതിനിടെയാണ് അപകടമുണ്ടായത്. ജിദ്ദയിലുള്ള സഹോദരൻ മുഹ്സിൻ പോലീസ്​ സ്​റ്റേഷനുകളിലും കോടതികളിലുമൊക്കെയായി പല തവണ കയറിയിറങ്ങിയെങ്കിലും  ഫലവുമുണ്ടായിരുന്നില്ല. കോടതിയിൽ കേസ്​ എത്തിയിരുന്നില്ല. തുടർന്നാണ് സൗദി സ്വദേശിയായ അഭിഭാഷകൻ ഇടപെട്ടത്. അദ്ദേഹം കേസി​െൻറ ഫയലുകൾ കോടതിയിൽ എത്തിക്കുകയും കോടതി ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. 

പ്രായമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തി​​െൻറ ആശ്രയമായിരുന്നു മുജീബ്. മുജീബി​​െൻറ പ്രയാസം അറിഞ്ഞ നാട്ടുകാർ എം.പി, എം.എൽ.എ എന്നിവരുടേയും നാട്ടിലെ മറ്റു പ്രമുഖരുടെയും സഹായത്തോടെ ആക്ഷൻ കമ്മിറ്റി രൂപവത്​കരിച്ചിരുന്നു.
 

Tags:    
News Summary - kerala man jail relese news-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.