റിയാദ്: നവകേരള സൃഷ്ടിക്കായി കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവെച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.
ആശാവർക്കർമാരുടെയും അംഗൻവാടി വർക്കർമാരുടേയും ഓണറേറിയം വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറി. കേരള വികസന കോർപ്പറേഷൻ, ബാംബു കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളികൾക്കുള്ള ധനസഹായവും സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട വിദ്യാർഥികളുടേയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികളുടെ സ്കോളർഷിപ്പിലെ വർധനയിലൂടെ സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാകുന്നത്. ആഗോളവത്കരണ നയങ്ങളുടെ വഴിയിലല്ല സർക്കാരെന്ന് തെളിയിക്കുന്നത് കൂടിയാണ് പുതിയ പ്രഖ്യാപനമെന്നും കേളി സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.