കേളി ന്യൂ സനാഇയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപവത്കരണയോഗം കേന്ദ്ര ട്രഷറർ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാം കേന്ദ്ര സമ്മേളനത്തിെൻറ മുന്നോടിയായി റിയാദ് ന്യൂസനാഇയ്യ ഏരിയ സംഘാടക സമിതി രൂപവത്കരിച്ചു. അഞ്ച് യൂനിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ആഗസ്റ്റ് എട്ടിന് നടക്കുന്ന ഒമ്പതാമത് ഏരിയാസമ്മേളനത്തിെൻറ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത്.
കേന്ദ്ര ട്രഷറർ ജോസഫ് ഷാജി സംഘാടക സമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് നിസാർ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷിബു തോമസ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. യോഗത്തിൽ ഏരിയ ജോയിൻറ് സെക്രട്ടറി തോമസ് ജോയി ആമുഖപ്രഭാഷണം നടത്തി.
ചെയർമാനായി തോമസ് ജോയിയേയും കൺവീനറായി രാജേഷ് ഓണാക്കുന്നിനെയും തെരഞ്ഞെടുത്തു. കൂടാതെ സാമ്പത്തികം, ഭക്ഷണം, പർച്ചേസിങ്, ഗതാഗതം തുടങ്ങി വിവിധ ചുമതലകൾ പങ്കുവച്ചു 40 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്, ലിബിൻ പശുപതി, പ്രദീപ് കൊട്ടാരത്തിൽ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനവർ ബൈജു ബാലചന്ദ്രൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ താജുദീൻ, അബ്ദുൽ നാസർ എന്നിവരും സംസാരിച്ചു. സംഘാടക സമിതി കൺവീനർ രാജേഷ് ഓണാക്കുന്ന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.