സുനീഷിെൻറ കുടുംബത്തിനുള്ള കേളിയുടെ സഹായം സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. മുകുന്ദൻ കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് അംഗമായിരിക്കെ മരിച്ച സുനീഷ് മുണ്ടച്ചാലിെൻറ കുടുംബ സഹായം കൈമാറി. ജൂൺ 26ന് അദ്ദേഹം ജോലി ചെയ്തിരുന്ന അഖ്വേൻ കോഴിക്കമ്പനിയിലെ താമസ്ഥലത്ത് ഹൃദയാഘാതം മൂലമാണ് സുനീഷ് മരിച്ചത്.
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായിരുന്നു. കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരിക്കുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. മുകുന്ദനാണ് സഹായം കൈമാറിയത്.
സുനീഷിെൻറ ഭാര്യ ജൂല സുനീഷ് കുടുംബ സഹായം ഏറ്റുവാങ്ങി. സി.പി.എം ആന്തൂർ ലോക്കൽ സെക്രട്ടറി പ്രേമരാജൻ, എം. ചന്ദ്രൻ, വി. സത്യൻ, കേളി അംഗങ്ങളായ ബാബുരാജ് കൂവോട്, ബാബു പറശ്ശിനിക്കടവ്, കേളി കേന്ദ്ര കമ്മിറ്റി മുൻ അംഗം രവീന്ദ്രൻ പട്ടുവം എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.