കേളി അൽ ഖുവയ്യ യൂനിറ്റ് ജനകീയ ഇഫ്താർ സംഗമം

കേളി അൽ ഖുവയ്യ യൂനിറ്റ് ജനകീയ ഇഫ്താർ സംഗമം

റിയാദ്: കേളി കലാസാംസ്കാരികവേദി മുസാഹ്മിയ ഏരിയയുടെ ഭാഗമായ അൽ ഖുവയ്യ യൂനിറ്റ് ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഖുവയ്യയിലെ അൽ ഒതൈമിന് സമീപമുള്ള ഇസ്തിറാഹയിൽ നടത്തിയ ജനകീയ ഇഫ്താർ സംഗമത്തിൽ യൂനിറ്റംഗങ്ങളെ കുടാതെ, ഏരിയ അംഗങ്ങൾ, സമീപത്തെ വ്യാപാരി വ്യവസായി സമൂഹം, വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളുമടക്കം 400-ൽപരം പേർ പങ്കെടുത്തു. പരിപാടിയിൽ ഫാമിലിക്ക് വേണ്ടി പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.

എരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ നിസാറുദ്ദീൻ, മുസാഹ്മിയ ഏരിയാകമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ, സംഘാടക സമിതി വൈസ്ചെയർമാൻ മണി, കൺവീനർ നൗഷാദ്, ട്രഷറർ ശ്യാം, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ സ്നേഹവിരുന്നിന് നേതൃത്വം നൽകി.

Tags:    
News Summary - Keli Al Quwaiya Unit Public Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.