മുഹമ്മദ് ജവാദ്
Posted On
date_range Updated On
date_range കശ്മീരി യുവാവ് കടൽത്തീരത്ത് മരിച്ച നിലയിൽ
ജുബൈൽ: കശ്മീരി യുവാവിനെ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ജുബൈലിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ജവാദിനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ എംബസി വളന്റിയറും പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറുമായ സലിം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.