കൃഷ്ണപിള്ള അനുസ്മരണ പരിപാടിയിൽ മുഖ്യരക്ഷാധികാരി ഷാജി വയനാട് സംസാരിക്കുന്നു
ബുറൈദ: ഖസീം പ്രവാസി സംഘം ബുറൈദയിൽ കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. റിയാദ് കേളി രക്ഷാധികാരിസമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഖസീം പ്രവാസിസംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി, കേന്ദ്രകമ്മിറ്റി അംഗങ്ങളെ കൂടാതെ വിവിധ യൂനിറ്റുകളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു.
‘സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് പാർട്ടിയും’ എന്ന വിഷയത്തിൽ നൗഷാദ് കരുനാഗപ്പള്ളി സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം റഷീദ് മൊയ്ദീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പ്രവാസി സംഘം ആക്ടിങ് സെക്രട്ടറി ഉണ്ണി കണിയാപുരം, പ്രസിഡൻറ് നിഷാദ് പാലക്കാട്, ഫിറോസ് മാങ്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.