ജിദ്ദയിൽ കെ.പി.എസ് സോക്കർ വിജയികളായ എഫ്.സി
ലെജൻഡ്സ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു,
ജിദ്ദ: കരുളായി പ്രവാസി സംഘം (കെ.പി.എസ്) ജിദ്ദയിൽ സംഘടിപ്പിച്ച ആവേശം അലതല്ലിയ സോക്കർ ഫെസ്റ്റിൽ എഫ്.സി ലെജൻഡ്സ് ചാമ്പ്യന്മാരായി. ജിദ്ദ അൽസാമിർ അജ് വാദ് ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റിൽ കരുളായിലെ നാല് ടീമുകൾ പങ്കെടുത്തു.
എഫ്.സി ലെജൻഡ്സ്, യുനൈറ്റഡ് എഫ്.സി, സ്റ്റാലിയൻസ് എഫ്.സി, കമ്മാൻഡേർസ് എഫ്.സി എന്നീ ടീമുകൾ മാറ്റുരച്ച ആവേശം വിതറിയ ടൂർണമെന്റിൽ കുടുംബങ്ങളടക്കം നൂറുക്കണക്കിന് പേർ പങ്കെടുത്തു. ടൂർണ്ണമെന്റിൽ മത്സരിക്കാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കളിക്കാരും കാണികളും എത്തിയിരുന്നു. ആവേശം നിറഞ്ഞ ഫൈനലിൽ എഫ്.സി ലെജന്റ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. എഫ്.സി കമ്മാൻഡേർസ് ടൂർണ്ണമെന്റിൽ മൂന്നാം സ്ഥാനക്കാരായി.
യുനൈറ്റഡ് എഫ്.സി ടീം റണ്ണേഴ്സ് ട്രോഫിയുമായി
വിജയികൾക്കുള്ള ട്രോഫി കെ.പി.എസ് രക്ഷാധികാരി അമീർ ചുള്ളിയനിൽ നിന്ന് ലെജന്റ്സ് ക്യാപ്റ്റൻ സാബിൽ ഏറ്റുവാങ്ങി. റണ്ണേഴ്സ് ട്രോഫി എൻ.കെ അബ്ബാസിൽ നിന്ന് യുനൈറ്റഡ് എഫ്.സി ക്യാപ്റ്റൻ മുൻഫർ ഏറ്റുവാങ്ങി. മികച്ച ഗോൾ കീപ്പർക്കുള്ള ട്രോഫി ലെജന്റ്സ് കീപ്പർ മോയിൻകുട്ടി മുണ്ടോടൻ, ട്രഷറർ റഫീഖിൽ നിന്നും, ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി അനു അജ്മൽ, വി.പി ഷൗക്കത്തിൽ നിന്നും ഏറ്റുവാങ്ങി.
വിന്നേഴ്സ് ടീമംഗങ്ങൾക്ക് നാസർ കരുളായിയും റണ്ണേഴ്സ് ടീമംഗങ്ങൾക്ക് മുർഷിദും മെഡലുകൾ സമ്മാനിച്ചു. ഭക്ഷണ വിതരണത്തിന് റഫീഖ്, സഫറലി, മുർഷിദ്, റിയാസ് മദനി, അബ്ബാസ്, കെ.കെ റിയാസ് എന്നിവർ നേതൃത്വം നൽകി.
ടൂർണമെന്റ് വിജയത്തിന് കെ.പി.എസ് ഭാരവാഹികളായ റഫീഖ് കരുളായി, മോയിൻകുട്ടി മുണ്ടോടൻ, മുർഷിദ് പുള്ളിയിൽ, കൺവീനർ അജീഷ്, ചെയർമാൻ മുൻഫർ, വി.പി അലി, നാസർ കട്ടക്കാടൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.