‘കനല്‍ മനുഷ്യര്‍’ പ്രകാശനം ചെയ്തു

റിയാദ്: പ്രവാസി പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കി​​​െൻറ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘കനല്‍ മനുഷ്യര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദിലെ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്​റ്റ്​ ദമ്പതികളായ ബീനയും ഫൈസലും ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

ജയചന്ദ്രന്‍ നെരുവമ്പ്രം പുസ്തകം പരിചയപ്പെടുത്തി. പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽ താണ്ടിയെത്തി ഒടുക്കം ജീവിതത്തി​​​െൻറ ഊരാക്കുടുക്കുകളിൽ വഴിയും ഗതിയും മുട്ടിപ്പോയ കുറെ മനുഷ്യരുടെ കഥയെ വെല്ലുന്ന ജീവിത പരിസരങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. പ്രവാസവുമായി ബന്ധപ്പെട്ട മുഖ്യധാരാ ചരിത്രത്തിൽ ഇടം കിട്ടാതെ പോകുന്ന കീഴാള മനുഷ്യരുടെ ജീവിതത്തി​​​െൻറ നേർചിത്രമാണിതിലെന്ന് ജയചന്ദ്രൻ പറഞ്ഞു.

വിവിധ ആനുകാലികങ്ങളില്‍ പ്രസിധീകരിച്ച 25 കുറിപ്പുകളുള്‍പ്പെട്ട പുസ്തകം ചിന്ത പബ്ലിഷേഴ്സാണ് പുറത്തിറക്കിയത്. തുടർന്ന് നടന്ന ‘എ​​​െൻറ വായന’ പരിപാടിയിൽ വിവിധ പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ചു. ഇഖ്ബാൽ കൊടുങ്ങല്ലൂർ (സ്പാർട്ടക്കസ് ഹൊവാർഡ് ഫാസ്​റ്റ്​), അഖിൽ ഫൈസൽ (വൈ ഐ ആം എ ഹിന്ദു - ശശി തരൂർ), എം. ഫൈസൽ (രണ്ടുനാവികർക്ക് ശരത്കാലം ^ എം. കമറുദ്ദീൻ), ഫാത്തിമ സഹ്‌റ (ഔട്ട് ഓഫ് മൈ മൈൻഡ് ^ ഷാരോൺ എം ഡ്രാപെർ), ബീന (ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും ^ പി.കെ ബാലകൃഷ്‌ണൻ), നൗഷാദ് കോർമത്ത് (ഇന്ത്യ മൂവിങ്, എ ഹിസ്​റ്ററി ഓഫ് മൈഗ്രേഷൻ ^ ചിന്മയ് തുമ്പെ) എന്നീ പുസ്തകങ്ങൾ അവതരിപ്പിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരായ ബഷീർ പാങ്ങോട്, അഫ്താബ്, നാസർ കാരന്തൂർ, ഷംനാദ് കരുനാഗപ്പള്ളി, ഷകീബ് കൊളക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷിബു ഉസ്മാൻ, മുജീബ് ചങ്ങരംകുളം, എഴുത്തുകാരായ റഫീഖ് പന്നിയങ്കര, ജോസഫ് അതിരുങ്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - kanal manushyar-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.