ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലുള്ള ഫിറ്റ് (ഫോറം ഫോർ ഇന്നവേറ്റീവ് തോട്ട്സ്) സംഘടിപ്പിക്കുന്ന കളിയരങ്ങ് സീസൺ രണ്ട് നാളെ. വെള്ളിയാഴ്ച രണ്ടുമണിമുതൽ ഹയ്യസാമിർ അൽദുറ വില്ലയിലാണ് പരിപാടിയെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50 ഒാളം ഇനങ്ങളിൽ 500ലധികം കുട്ടികൾ മാറ്റുരക്കും. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. പരിപാടിയുടെ ഭാഗമായി ഭക്ഷണ സ്റ്റാളുകൾ, ആരോഗ്യ ബോധവത്കരണം, പുസ്തകം പരിചയപ്പെടുത്തൽ, ക്വിസ് മത്സരം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അബ്്ദുലത്തീഫ് മുസ്്ലിയാരങ്ങാടി, ഇസ്ഹാഖ് മുണ്ടോളി, അബ്്ദുൽ ഗഫൂർ പട്ടിക്കാട്, വി.പി ഉനൈസ്, അബുബക്കർ കാട്ടുപാറ, കെ.എൻ.എ ലത്തീഫ്, സലീം അരക്കുപറമ്പിൽ, എം.പി ബഷീറലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.